»   » മകനെ കൊല്ലാന്‍ പോലും ആര്‍ക്കും മടിയില്ലെന്ന് സെയ്ഫ് അലി ഖാന്‍!!!

മകനെ കൊല്ലാന്‍ പോലും ആര്‍ക്കും മടിയില്ലെന്ന് സെയ്ഫ് അലി ഖാന്‍!!!

Posted By:
Subscribe to Filmibeat Malayalam

ഏതു കാര്യവും പരിധി വിട്ടു കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയില്ല. ഇതാണിപ്പോ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും അവസ്ഥ. തങ്ങളുടെ മകന് പേരിടാന്‍ പോലും അവകാശമില്ലാതെ ഇന്ത്യയില്‍ കഴിയുന്ന ഏക ദമ്പതികളായിരിക്കും ഇരുവരും.

താരങ്ങളെ വ്യാജമായി കൊല്ലാനും ട്രോളിന് ഇരയാക്കാനും ഒരുപാരുണ്ട്. അതിനിടയില്‍ പെട്ടുപോയത് തൈമൂര്‍ അലി ഖാനാണ്. മകനെ ട്രോളുകള്‍ കൊണ്ടും ആക്ഷേപങ്ങള്‍ കൊണ്ടും വീര്‍പ്പുമുട്ടിച്ചതിന് ശേഷം കൊല്ലാനും മടി കാണിച്ചില്ല എന്നും പറഞ്ഞ് സെയ്ഫ് അലി ഖാനാണ് രംഗത്തെത്തിയത്.

തൈമൂര്‍ മരിച്ചില്ലേ

ഇന്ത്യന്‍ എക്‌സ്പ്രസിന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്. ഞാന്‍ വിചാരിച്ചു മകന്‍ തൈമൂര്‍ മരിച്ചുവെന്ന് പറയുന്നവര്‍ വരെ ഇപ്പോള്‍ ഉണ്ടെന്നാണ് സെയ്ഫ് പറയുന്നത്.

മകന് മുസ്ലീം പേരിടണമെന്നുണ്ടായിരുന്നു

തന്റെ മകനൊരു മുസ്ലിം പേരിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തനിക്ക് അത് വളരെയധികം ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ ഒരു പേര് കണ്ടെത്തുകയും ചെയ്തു.

കരീനക്കും ഇഷ്ടപ്പെട്ടു

ആ പേര് കരീനക്കും വളരെയധികം ഇഷ്ടപ്പെട്ടു. ചരിത്രകാരനായ ഒരാളുടെ പേരുമായി അവന്റെ പേരിന് സാമ്യമുള്ള കാര്യം എനിക്ക് അറിയാമായിരുന്നു. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യത്തിന് ഇപ്പോള്‍ എന്തെങ്കിലും പ്രസ്‌ക്തിയുണ്ടോ? ഉണ്ടാങ്കില്‍ അതന്തൊണെന്ന്് ആരെങ്കിലും ഒന്ന് പറഞ്ഞു തരണമെന്നും സെയ്ഫ് ആവശ്യപ്പെടുന്നു.

ഞാനിതൊന്നും കാര്യമാക്കുന്നില്ല

എല്ലാവരും എപ്പോഴും അതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്തിനാണെന്നാണ് മനസിലാവത്തത്. എന്തിനാണ് ആ പേരുമായി മകന്റെ പേര് ബന്ധപ്പെടുത്തുന്നതെന്നും താരം ചോദിക്കുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും സെയ്ഫ് പറയുന്നു.

ആളുകളുടെ ചോദ്യങ്ങള്‍

ഞാന്‍ കരുതി തൈമൂര്‍ മരിച്ചിരുന്നെന്ന് അങ്ങനെ എന്റെ അടുത്ത് പറഞ്ഞവര്‍ വരെയുണ്ടെന്നും എന്നാല്‍ അത്തരം കമന്റുകള്‍ക്ക് തങ്ങള്‍ യാതൊരു പരിഗണനയും കൊടുക്കുന്നില്ലെന്നും സെയ്ഫ് പറയുന്നു.

മകനോടുള്ള സ്‌നേഹം അളക്കാന്‍ കഴിയുന്നതല്ല

തനിക്ക് മകനോടുള്ള സ്‌നേഹം അളക്കാന്‍ കഴിയുന്നയത്രയുമല്ലെന്നാണ് സെയ്ഫ് പറയുന്നത്. തൈമൂറിനെ ഞാന്‍ സ്‌നേഹിക്കുന്നു. അവനോടൊപ്പം മറ്റു മക്കളെയും ഒരുപോലെ സ്‌നേഹിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

തൈമൂറിന് ഇഷ്ടമുള്ള മതം സ്വീകരിക്കാം

ഞാനും ഭാര്യയും മകന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കുന്നവരാണ്. അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ട്. അതിനുള്ള അവകാശം അവന് കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും സെയ്ഫ് പറയുന്നു. ഒരു അച്ഛന്റെ കടമകളെല്ലാം താന്‍ ചെയ്യാറുണ്ട്. അങ്ങനെയാണ് താന്‍ മകനെ സ്‌നേഹിക്കുന്നതെന്നും താരം പറയുന്നു.

മുസ്ലിം വിരുദ്ധ മനോഭാവം നിലനില്‍ക്കുന്നു

ലോകത്തെങ്ങും മുസ്ലിം വിരുദ്ധ മനോഭാവം നില നില്‍ക്കുകയാണെന്നും സമുഹ മാധ്യമങ്ങളുടെ കടന്നു വരവോടെ അസഹിഷ്ണുതയെ പറ്റി എളുപ്പത്തില്‍ മനസിലാക്കമെന്നും താരം പറയുന്നു.

പാരീസില്‍ വെച്ചുണ്ടായ ദുരനുഭവം

ഒരിക്കല്‍ പാരീസിലെ റസ്റ്റോറന്റില്‍ വെച്ചുണ്ടായ അനുഭവവും താരം പങ്കുവെക്കുന്നു. താന്‍ മുസ്ലിം ആണെന്നുള്ള കാര്യം പുറത്തു പറയരുതെന്നാണ് തനിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നാണ് താരം അഭിപ്രായപ്പെടുന്നു.

English summary
Imagine how Saif Ali Khan and Kareena Kapoor might have felt when someone said, 'I hope Taimur dies.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam