»   » '' ജനിക്കാത്ത കുഞ്ഞിന് അവര്‍ പേരുംകണ്ടു പിടിച്ചു, ഇനിയെന്തൊക്കെ കേള്‍ക്കണം'':സെയ്ഫ് അലി ഖാന്‍

'' ജനിക്കാത്ത കുഞ്ഞിന് അവര്‍ പേരുംകണ്ടു പിടിച്ചു, ഇനിയെന്തൊക്കെ കേള്‍ക്കണം'':സെയ്ഫ് അലി ഖാന്‍

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറും പിറക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് . പക്ഷേ കുഞ്ഞു ജനിക്കുന്നതിനു മുന്‍പേ കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയവും പേരും വരെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമങ്ങള്‍.

കുഞ്ഞിന് തങ്ങള്‍ നേരത്തേ പേരിട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് നടന്‍. വളരെ രൂക്ഷമായാണ് ഇക്കാര്യത്തില്‍ നടന്‍ പ്രതികരിച്ചത്.

കുഞ്ഞു ജനിക്കുന്നത് ഡിസംബറില്‍

അടുത്ത മാസമാണ് കരീനയ്ക്കു ഡോക്ടര്‍ പ്രസവ തിയ്യതി നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പു തന്നെ ഇരുവരും കുഞ്ഞിനെ സ്വീകരിക്കുന്നതിനായുളള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കുഞ്ഞിന്റെ മുറിയൊരുക്കാന്‍ വിദേശത്തു നിന്നാണ് സെയ്ഫ് അലി ഖാന്‍ ഇന്റീരിയര്‍ ഡിസൈനറെ കൊണ്ടുവന്നത്.

മാധ്യമങ്ങള്‍ താരങ്ങള്‍ക്കു പിന്നാലെ

ഗര്‍ഭിണിയായ മുതല്‍ കരീനയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ മത്സരിക്കുകയായിരുന്നു. കഴിഞ്ഞ മാസം നിറവയറുമായി കരീന റാംപില്‍ ചുവടുവെച്ചതടക്കമുള്ളവ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു

കുഞ്ഞിന് പേരും നല്‍കി

പിറക്കാന്‍ പോകുന്ന കുഞ്ഞിന് ഇരുവരുടെയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് സെയ്ഫീന എന്ന പേരിടാന്‍ തീരുമാനിച്ചു എന്നായിരുന്നു ഇതു സംബന്ധിച്ച് ഒടുവില്‍ നല്‍കിയ വാര്‍ത്ത

വാര്‍ത്ത നിഷേധിച്ച് സെയ്ഫ്

തങ്ങള്‍ കുഞ്ഞിന് സെയ്ഫീന എന്നു പേരിടാന്‍ തീരുമാനിച്ചില്ലെന്നും ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാതെ എങ്ങനെയാണ് പേരിടുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്. ഇതില്‍ നിന്ന് എന്തു വിശ്വസിക്കണമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും ഇനി എന്തൊക്കെ കേള്‍ക്കാനിരിക്കുന്നുവെന്നും നടന്‍ ചോദിക്കുന്നു.

English summary
Saif Ali Khan has finally broken his silence and responded to the rumours surrounding his wife Kareena Kapoor’s pregnancy.
Please Wait while comments are loading...

Malayalam Photos

Go to : More Photos