»   » മണ്‍സൂണ്‍ കഴിഞ്ഞാല്‍ സെയ്‌ഫ്‌, ബേബൊ വിവാഹം

മണ്‍സൂണ്‍ കഴിഞ്ഞാല്‍ സെയ്‌ഫ്‌, ബേബൊ വിവാഹം

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ബോളിവുഡ്‌ ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി. ബോളിവുഡ്‌ പ്രണയ ജോഡികളായ സെയ്‌ഫ്‌ അലിഖാനും കരീന കപൂറും വൈകാതെ വിവാഹിതരാവും എന്ന്‌. പറഞ്ഞത്‌ മറ്റാറും അല്ല സെയ്‌ഫിന്റെ അമ്മയും നടിയുമായ ഷര്‍മിള ടഗോര്‍ ആണ്‌. അതുകൊണ്ടു തന്നെ വാര്‍ത്തയില്‍ കയമ്പുണ്ടെന്നു വേണം കരുതാന്‍.

Saif and Kareena

ഏറെ കാലമായി ആരാധകര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നതാണ്‌ കരീന, സെയ്‌ഫ്‌ വിവാഹം. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്താനിരുന്ന ഈ താര വിവാഹം സെയ്‌ഫിന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മരണത്തെ തുടര്‍ന്ന്‌ മാറ്റിവെക്കുകയാണുണ്ടായത്‌. ഇതേ തുടര്‍ന്ന്‌ വിവാഹം പെട്ടെന്ന്‌ ഉണ്ടാവില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മണ്‍സൂണ്‍ കഴിഞ്ഞാല്‍ ഉടന്‍ സെയ്‌ഫ്‌ ബേബോയെ വരണമാല്യം അണിയിക്കും എന്നാണ്‌ ഷര്‍മിള ടാഗോര്‍ അറിയിച്ചിരിക്കുന്നത്‌. ഇരുവരും വിവാഹത്തെ കുറിച്ച്‌ കാര്യമായി ആലോചിച്ചിട്ടുണ്ടെന്നും തന്നോട്‌ അതിനെ കുറിച്ച്‌ സംസാരിക്കുകയുണ്ടായി എന്നൊക്കെയാണ്‌ അവര്‍ അറിയിച്ചിരിക്കുന്നത്‌.

കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ സെയ്‌ഫ്‌, കരീന വിവാഹം എന്നാണത്രെ ഷര്‍മിള പറഞ്ഞിരിക്കുന്നത്‌. പതിവു ബോളിവുഡ്‌ പ്രണയങ്ങളെ പോലെ ഇവരും അടിച്ചു പിരിയും എന്നു പ്രതീക്ഷിച്ചവര്‍ക്കാണ്‌ ഇതോയെ അടിയായിരിക്കുന്നത്‌.
ബേബൊ
ഇവരുടെ വിവാഹം ഉണ്ടാകും, ഉണ്ടാകില്ല എന്നിങ്ങനെ മാറി മറിഞ്ഞു വരുന്ന വാര്‍ത്തകള്‍ക്കും ഇതോടെ അവസാനമാകും എന്നുവേണം പ്രതീക്ഷിക്കാന്‍.

വിവാഹം നടക്കും എന്നുറപ്പായതോടെ ബോളിവുഡ്‌ ആരാധകര്‍ക്ക്‌ ഇനിയറിയേണ്ടത്‌ അവരുടെ പ്രിയപ്പെട്ട ബേബൊ വിവാഹത്തിനു ശേഷവും അഭിനയിത്തുമോ എന്നാണ്‌. കരീന തന്റെ അഭിനയ ജീവിതവും വിവാഹ ജീവിതവും ഒന്നിച്ചു തന്നെ മുന്നോട്ടു കൊണ്ടു പോവാനാണത്രെ തീരുമാനിച്ചിരിക്കുന്നത്‌.

English summary
Here is some good news for all Saif Ali Khan and Kareena Kapoor fans. The much acclaimed couple of Bollywood - Saif and Kareena, will tie the knot this year, after monsoon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam