»   » കരീനയുടെ വക സെയ്ഫിന് ചുംബനനിരോധനം

കരീനയുടെ വക സെയ്ഫിന് ചുംബനനിരോധനം

Posted By:
Subscribe to Filmibeat Malayalam

ഭര്‍ത്താവ് ഏതെങ്കിലും സ്ത്രീകളെ ചുംബിയ്ക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടപ്പെടുമോ, തിരിച്ച് ഭാര്യയുടെ കാര്യമായാലും ഇങ്ങനെതന്നെയായകുമെന്നകാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെയാകും വിവാഹശേഷം സിനിമകളില്‍ ചുംബനസീനുകള്‍ വേണ്ടെന്ന് കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും തീരുമാനിച്ചത്.

തന്റെ പല ചിത്രങ്ങളില്‍ നിന്നും ചുംബനസീനുകള്‍ മാറ്റാന്‍ കരീന ഇപ്പോള്‍ സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. സെയ്ഫും ഇക്കാര്യത്തില്‍ നല്ല അനുസരണയുള്ള ഭര്‍ത്താവാണ്. സ്വന്തം സിനിമകളില്‍ ചുംബിക്കാതിരിക്കാന്‍ സെയ്ഫും ശ്രദ്ധിക്കുന്നുണ്ട്.

അടുത്തിടെ സെയ്ഫിനോട് ഒരു സംവിധായകന്‍ പുതിയ ചിത്രത്തിന്റെ കഥ പറയുകയായിരുന്നുവത്രേ. ചിത്രത്തില്‍ ചുംബനസീനുണ്ടെന്ന് മനസിലായപ്പോള്‍ കരീന അതിനോട് അപ്പോള്‍ത്തന്നെ അനിഷ്ടം പ്രകടിപ്പിച്ചുവത്രേ.

കരീനയുടെ ഇഷ്ടക്കേട് മനസിലാക്കിയ സെയ്ഫ് സംവിധായകനോട് കഥയിലെ ചുംബനസീനിന്റെ ഭാഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുവത്രേ. അടുത്തിടെ ഇമ്രാന്‍ ഹഷ്മി നായകനായെത്തുന്ന ചിത്രത്തിലെ ചുംബനസീന്‍ ചെയ്യാന്‍ കഴിയില്ലെന്ന് കരീന പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

വിവാഹത്തിന് മുമ്പ് കഥയെന്തൊക്കെയായാലും വിവാഹശേഷം മികച്ച അച്ചടക്കം പാലിയ്ക്കുന്ന ദമ്പതികളായി മാറിയിരിക്കുകയാണ് കരീനയും സെയ്ഫുമെന്നാണ് ബോളിവുഡിലെ സംസാരം. രണ്ടുപേരും തങ്ങളുടെ ഡിമാന്റുകള്‍ മുന്നോട്ടുവെയ്ക്കുകയും അങ്ങോട്ടുമിങ്ങോട്ടും അത് അനുസരിക്കുകയും ചെയ്യുന്നുണ്ടത്രേ.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

സെയ്ഫും കരീനയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു കുര്‍ബാന്‍. ഇതില്‍ രണ്ടുപേരും ചുണ്ടോടു ചുണ്ടു ചേര്‍ത്ത് ചുംബിയ്ക്കുന്നൊരു സീനുമുണ്ട്.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

വിവാഹശേഷം ചിത്രങ്ങളില്‍ അന്യനടിമാരെ ചുംബിക്കരുതെന്നാണേ്രത കരീന സെയ്ഫിന് മുന്നില്‍ വച്ച ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം. കീരനയും ഇക്കാര്യത്തില്‍ ഇപ്പോള്‍ കണിശക്കാരിയായിട്ടുണ്ട്. ഒരു നായകനെയും ചുംബിക്കാന്‍ കരീന തയ്യാറാകുന്നില്ല.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ സെയ്ഫിന്റെ നായികയായി എത്തിയത് ദീപിക പദുകോണ്‍ ആയിരുന്നു. ഈ ചിത്രത്തില്‍ അല്‍പസ്വല്‍പം ചുംബനസീനുകളെല്ലാമുണ്ട്. സെയ്ഫ്-കരീന വിവാഹത്തിന് മുമ്പ് പുറത്തിറങ്ങിയ ചിത്രമാണിത്.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

കോക്ടെയില്‍ എന്ന ചിത്രത്തിലും ചുംബനരംഗമുണ്ട്. സെയ്ഫിന്റെ നായികയായി ഡയാന പെന്റിയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

ദേവ് എന്ന ചിത്രത്തില്‍ വളരെ ഗാഡമായ ചുംബനമാണ് ഫര്‍ദീന്‍ഖാനും കരീനയും തമ്മിലുള്ളത്. ഇതും കരീന-സെയ്ഫ് വിവാഹത്തിന് മുമ്പുള്ളതാണ്.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

കരീനയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജബ് വി മെറ്റ്. ചിത്രത്തില്‍ കരീനയുടെ പൂര്‍വ്വകാമുകന്‍ ഷാഹിദ് കപൂറാണ് നായകനായി എത്തിയത്. ഇതില്‍ കരീന-ഷാഹിദ് ചുംബനമുണ്ട്.

സെയ്ഫ് ചുംബിയ്ക്കുന്നത് കരീനയ്ക്കിഷ്ടമല്ല

ഒന്നിച്ചഭിനയിച്ച കുര്‍ബാന്‍ എന്ന ചിത്രത്തില്‍ കരീനയും സെയ്ഫും ചേര്‍ന്ന് അഭിനയിച്ചിട്ടുള്ള ചൂടന്‍ രംഗങ്ങളുണ്ട്.

English summary
Bollywood's hottest married couple Saif Ali Khan and Kareena Kapoor's no onscreen kissing policy is known to all.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam