Don't Miss!
- News
ബിബിസി ഡോക്യുമെന്ററി;'ബിജെപി കിളിപോയ അവസ്ഥയിൽ, പറഞ്ഞത് വിഴുങ്ങി പരിഹാസ്യരാകുന്നു'; ഐസക്
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Lifestyle
ചാണക്യനീതി: ശത്രുവിനേക്കാള്‍ അപകടകാരികള്‍; ഈ 7 തരം ആള്‍ക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്
- Sports
സച്ചിനെ ചെയ്യും, പക്ഷെ അസ്ഹറുദ്ദീനെ പാക് ടീം സ്ലെഡ്ജ് ചെയ്യില്ല-കാരണം പറഞ്ഞ് മുന്‍താരം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
ആദ്യ ഭാര്യയുടെ പെര്‍ഫ്യൂം മുതല്‍ സൂക്ഷിച്ചിട്ടുണ്ട്; ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരല്ലെന്ന് താരപത്നി വർദ
ഒന്നിലധികം തവണ വിവാഹിതരായ ഒത്തിരി താരങ്ങള്‍ ബോളിവുഡിലുണ്ട്. പലരും ആദ്യ വിവാഹബന്ധങ്ങള്‍ പരിശുദ്ധമായ സൗഹൃദത്തിലൂടെ ഇന്നും തുടര്‍ന്ന് വരുന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ നിര്‍മാതാവും സംവിധായകനുമായ സാജിദ് നദിയാദ്വാലയുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള അടുപ്പത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. നടി ദിവ്യ ഭാരതിയെ ആണ് സാജിദ് ആദ്യം വിവാഹം കഴിക്കുന്നത്.
1992 ലാണ് ഈ താരവിവാഹം നടക്കുന്നത്. അന്ന് ദിവ്യ ഭാരതിയ്ക്ക് വെറും പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് 1993 ഏപ്രില്‍ അഞ്ചിന് ദിവ്യ ഭാരതി അന്തരിച്ചു. മുംബൈയില്‍ ഇരുവരും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് ദിവ്യ മരിക്കുന്നത്. പിന്നീട് 2000 ത്തിലാണ് സാജിദും വര്‍ദയുമായി വിവാഹിതരാവുന്നത്. ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുകയാണ് താരങ്ങള്‍.

എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ കൈയ്യില്‍ ഇപ്പോഴും ആദ്യ ഭാര്യയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുണ്ടെന്നാണ് വര്‍ദ പറയുന്നത്. 'ആദ്യ ഭാര്യയുടെ പെര്‍ഫ്യൂമും മുടിയില്‍ ഉപയോഗിക്കുന്ന സാധനങ്ങളും' ഇപ്പോഴും സാജിദിന്റെ കൈയ്യിലുണ്ടെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. മാത്രമല്ല ദിവ്യയുടെ കുടുംബവുമായിട്ടും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും വര്‍ദ സൂചിപ്പിക്കുന്നു.

ദിവ്യയുടെ കുടുംബവുമായി സാജിദ് വളരെ അടുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. മകള്‍ മരിച്ചതിന് ശേഷവും ദിവ്യയുടെ മമ്മയ്ക്കും അച്ഛനും സാജിദ് ഒരു മകനെ പോലെ തന്നെയാണ്. അച്ഛനും സഹോദരന് കുനാലും സാജിദും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവര്‍ സഹോദരന്മാരെ പോലെയാണ് സംസാരിക്കുക. പിന്നെ അദ്ദേഹത്തില്‍ നിന്നും അവളെ മാറ്റി നിര്‍ത്താന്‍ ഞാനും ശ്രമിച്ചിട്ടില്ല. ഞാന്‍ എനിക്ക് വേണ്ടി ഒരു സ്ഥാനം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ എപ്പോഴും മനോഹരമാണ് എന്നുമാണ് വര്‍ദ പറഞ്ഞത്.

ദിവ്യ ഭാരതി വളരെ നല്ലവളായിരുന്നു. തീര്‍ച്ചയായും അവള് നല്ലവളായിരുന്നു. ഞങ്ങള്‍ അവളെ സ്നേഹിക്കുന്നു. അവള് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും മുന്പൊരിക്കില് വര്‍ദ പറഞ്ഞിരുന്നു. 2000 ത്തില്‍ വിവാഹിതരായ സാജിദിനും വര്ദയ്ക്കും രണ്ട് ആണ്‍കുട്ടികളാണ്. ഇപ്പോഴും മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍.

വളരെ കുറഞ്ഞ കാലമേ ഈ ലോകത്ത് ജീവിച്ചിട്ടുള്ളു എങ്കിലും ഇന്ത്യയിലൊട്ടൊകെ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന നടിയാണ് ദിവ്യ ഭാരതി. തെലുങ്ക് സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ നടി ബോളിവുഡിലേക്ക് ചുവടുവെച്ചു. ബോളിവുഡിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെയും കൂടെ നടി അഭിനയിച്ചിരുന്നു. എന്നാല്‍ പത്തൊന്‍പതാം വയസിലെ നടിയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.