»   » സല്‍മാന്‍ ഖാന്‍ ഇടപെട്ടു; സഹോദരങ്ങളുടെ കുടുംബവഴക്ക് തീരുന്നു

സല്‍മാന്‍ ഖാന്‍ ഇടപെട്ടു; സഹോദരങ്ങളുടെ കുടുംബവഴക്ക് തീരുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: തുടര്‍ച്ചയായ മോശം വാര്‍ത്തകള്‍ക്കുശേഷമായിരുന്നു ഖാന്‍ കുടുംബത്തില്‍ നിന്നും അടുത്തിടെ ഒരു നല്ല വാര്‍ത്ത പുറത്തുവന്നത്. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതാ ഖാന്‍ മകന് ജന്മം നല്‍കിയ വാര്‍ത്ത ബോളിവുഡ് മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. ഇതിന് പിന്നാലെ മറ്റുചില നല്ല വാര്‍ത്തകള്‍ കൂടി ഖാന്‍ കുടുംബത്തില്‍ നിന്നും പുറത്തുവരികയാണ്.

വിവാഹമോചനത്തിന്റെ വക്കത്തെത്തിയ രണ്ടു സഹോദരന്മാരും സല്‍മാന്‍ ഖാന്റെ ഇടപെടലിനെ തുടര്‍ന്ന് ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്. മൂത്ത സഹോദരന്‍ അര്‍ബാസ് ഖാനും, സൊഹൈല്‍ ഖാനും തങ്ങളുടെ ഭാര്യമാരുമായുള്ള വിവാഹ മോചനത്തിന്റെ കാര്യങ്ങള്‍ അഭിഭാഷകരുമായി സംസാരിക്കവെയാണ് സല്‍മാന്‍ ഖാന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്.

salman-khan

കുടുംബ പ്രശ്‌നങ്ങള്‍ നേരത്തെയും ഇടപെട്ടു പരിഹരിച്ചിട്ടുള്ള സല്‍മാന്‍ സഹോദരന്മാരുമായും അവരുടെ ഭാര്യമാരുമായും സംസാരിച്ചു. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തു. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും മകനെ വേദനിപ്പിക്കരുതെന്ന സല്‍മാന്റെ അപേക്ഷയും അര്‍ബാസും ഭാര്യ മലൈകയും ചെവിക്കൊണ്ടതോടെ ഇവര്‍ ഒരുമിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

നടി ഹുമ ഖുറൈഷിയുമായുള്ള ബന്ധമായിരുന്നു സൊഹൈല്‍ ഖാന്റെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. തെറ്റിദ്ധാരണ നീക്കാന്‍ സല്‍മാന്‍ ഖാന്റെ ഇടപെടലിന് സാധിച്ചതോടെ സൊഹൈല്‍ ഖാന്റെ ഭാര്യ വീട്ടിലേക്ക് മടങ്ങിയെത്തി. എല്ലാവരും വീണ്ടും സന്തോഷത്തിലേക്ക് തിരിച്ചെത്തിയതോടെ കുടുംബത്തിന്റെ ഒത്തുകൂടല്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സല്‍മാന്‍ ഖാന്‍.

English summary
Salman finnaly succeed in saving Malaika-Arbaaz marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam