»   » സല്‍മാന്‍ ഖാന് ബുദ്ധിയില്ലന്ന് അച്ഛന് പുറകേ നാട്ടുക്കാരും പറയുന്നു

സല്‍മാന്‍ ഖാന് ബുദ്ധിയില്ലന്ന് അച്ഛന് പുറകേ നാട്ടുക്കാരും പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന് ഖാന് ഇതുപോലൊരു പറ്റ് ഇനി പറ്റാനില്ല. യാക്കൂബ് മേമനെ തൂക്കിലേറ്റിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, യാക്കൂബിനെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ ചെയ്തതിന്റെ ദുഷ്‌പേര് ഇപ്പോഴും പോയിട്ടില്ല.

ഇപ്പോഴിതാ സല്‍മാനെ കളിയാക്കിക്കൊണ്ട് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറയും രംഗത്ത്. തൂക്കിലേറ്റിയ യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സല്‍മാന്റെ നിലാപാടിനെ ബുദ്ധിയില്ലെന്ന് പറഞ്ഞ് രാജ് താക്കറെ കുറ്റപ്പെടുത്തിയിരിക്കുകയാണ്.

salman-khan

സല്‍മാന്‍ ഖാന്റ അച്ഛന്‍ സലിം ഖാന്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും രാജ് താക്കര്‍ കൂട്ടി ചേര്‍ത്തു. എന്നാല്‍ സല്‍മാന്‍ അങ്ങനെയല്ല. അദ്ദേഹം പത്രം വായിക്കാറില്ലെന്നും, നിയമം എന്താണെന്ന് പോലുമറിയില്ലന്നും താക്കറെ പറഞ്ഞു.

ഇതിന് മുമ്പ് സല്‍മാന്റെ പിതാവ് സലിം ഖാനും സല്‍മാന്റെ ട്വീറ്റിനെതിരേ പിന്തുണച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. സല്‍മാന്‍ ഖാന്‍ യാക്കൂബിനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ വിവരമില്ലായിമയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജ് താക്കറിന്റെയും കുറ്റപ്പെടുത്തല്‍.

English summary
Salman is a man without brains, while his father is a respectable man. He does not read newspapers and does not know the law and thus went on tweeting in his (Yakub's) favour
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam