»   » വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ ഖാന്‍- ഇലുയ വെഞ്ചര്‍ ഒരുമിച്ച് സ്വാകാര്യ പാര്‍ട്ടിയില്‍

വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ ഖാന്‍- ഇലുയ വെഞ്ചര്‍ ഒരുമിച്ച് സ്വാകാര്യ പാര്‍ട്ടിയില്‍

Posted By: Nihara
Subscribe to Filmibeat Malayalam

വേര്‍പിരിഞ്ഞ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനുള്ള അവസരം കൂടിയാണ് പാര്‍ട്ടികള്‍. വേര്‍പിരിഞ്ഞത് ഇത്തരം പാര്‍ട്ടികളില്‍ ഒത്തുകൂടുന്ന വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഹൃതിക് റോഷനും സൂസനും ഒരുമിച്ച് മുംബൈയിലെ പാര്‍ട്ടിയില്‍ പങ്കെടുത്തത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാന്‍ ഖാനും ഇലുയ വെഞ്ചറുമാണ് കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയില്‍ പങ്കെടുത്ത് ബോളിവുഡ് ശ്രദ്ധ നേടിയിരിക്കുന്നത്.

ഇരുവരും തമ്മില്‍ വേര്‍ പിറിഞ്ഞുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുക്കാനെത്തിയത്. ചങ്കി പാണ്ഡെ തയ്യാറാക്കിയ പാര്‍ട്ടിയിലാണ് സല്ലുവും ഇലുയയും ഒരുമിച്ച് പങ്കെടുത്തത്. സല്‍മാന്റെ കാറിലാണ് ഇരുവരും വന്നത്. ഒരുവര്‍ഷം നീണ്ടുനിന്ന പ്രണയം ഇരുവരും അവസാനിപ്പിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇരുവരും ഒന്നിച്ചെത്തിയത്.

salman

പതിവുപോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സല്‍മാന്‍ മൗനം പാലിച്ചു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഇലുയ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തതാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നും ഇലുയ പറഞ്ഞിരുന്നു. ഇരുവരും വീണ്ടും ഒന്നിച്ചതായുളള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

English summary
Iulia Vantur and Salman Khan come together after their breakoff.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam