»   » പകരത്തിന് പകരം!!! കിംഗ് ഖാന്‍ ചിത്രത്തില്‍ സല്ലു അതിഥിയാകുന്നു... തീരുന്നില്ല പ്രത്യേകതകള്‍!!!

പകരത്തിന് പകരം!!! കിംഗ് ഖാന്‍ ചിത്രത്തില്‍ സല്ലു അതിഥിയാകുന്നു... തീരുന്നില്ല പ്രത്യേകതകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ട്യൂബ് ലൈറ്റ് എന്ന പുതിയ ചിത്രത്തില്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്ന് വിളിക്കുന്ന ഷാരുഖ് ഖാന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ പകരത്തിനു പകരമായ ഷാരുഖ് ഖാന്‍ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നു. ഷാരുഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സല്ലുവിന്റെ അതിഥി വേഷം.

shah rukh khan and salmaan khan

ഷാരുഖിനൊപ്പം ഒരു ഗാന രംഗത്തിലായിരിക്കും സല്‍മാന്‍ ഖാന്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. റെമോ ഡിസൂസ കോറിയോഗ്രഫി നിര്‍വഹിക്കുന്ന നൃത്തത്തിന്റെ പരിശീലനം ഷാരുഖും സല്‍മാനും ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. റിഹേഴ്‌സല്‍ സമയത്തുള്ള ഒരു സെല്‍ഫി ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

shah rukh khan and salmaan khan

ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ചിത്രമെത്തുന്നത്. പേരിടാത്ത ചിത്രത്തില്‍ ഒരു കുള്ളനായി ഷാരുഖ് എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ജബ് തക് ഹേ ജാന്‍ ത്രിമൂര്‍ത്തികള്‍ ഈ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും  ഈ ആനന്ദ് റായ് ചിത്രത്തിനുണ്ട്. അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തില്‍ ഷാരുഖിന്റെ നായികമാരായി എത്തുന്നത്. കത്രീന മേരി ജാന്‍ എന്നായിരിക്കും ചിത്രത്തിന് പേരെന്നും അഭ്യൂഹമുണ്ട്. മന്ദബുദ്ധിയായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലായിരിക്കും അനുഷ്‌ക ശര്‍മ എത്തുക എന്നുമാണ് റിപ്പോര്‍ട്ട്. തനു വെഡ്‌സ് മനു, രഞ്ജാന്‍, തനു വെഡ് മനു റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആനന്ദ് എല്‍ റായ്. ഷാരുഖ് ചിത്രം 2018 ഡിസംബറില്‍ തിയറ്ററിലെത്തും.

English summary
Salman will appear in a song sequence in SRK’s new film directed by Anand L Rai. Shah Rukh is playing the role of a dwarf in the movie which also stars Anushka Sharma and Katrina Kaif. Reportedly, the Khans have already started the rehearsals for this song choreographed by Remo D’Souza.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam