»   »  സല്‍മാന്‍ ഖാന്‍ 14 വര്‍ഷം കൂടെയുണ്ടായിരുന്ന മാനേജരെ പിരിച്ചു വിട്ടതിന്റെ കാരണം ഇതായിരുന്നോ ?

സല്‍മാന്‍ ഖാന്‍ 14 വര്‍ഷം കൂടെയുണ്ടായിരുന്ന മാനേജരെ പിരിച്ചു വിട്ടതിന്റെ കാരണം ഇതായിരുന്നോ ?

Posted By:
Subscribe to Filmibeat Malayalam

പല നടി നടന്മാരുടെ കൂടെയും വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്നവര്‍ വിശ്വസ്തരായി എപ്പോഴും കൂടെ തന്നെയുണ്ടാവും. അവരെ സംരക്ഷിക്കുന്നതിന് താരങ്ങള്‍ പ്രത്യേക പ്രധാന്യവും നല്‍കാറുണ്ട്. എന്നാല്‍ 14 വര്‍ഷം സല്‍മാന്റെ കൂടെ മാനേജരായിരുന്ന രേഷ്മ ഷെട്ടിയെ താരം പിരിച്ചു വിട്ടിരിക്കുകയാണ്.

ഒന്നും രണ്ടും വര്‍ഷമല്ല പതിനാല് വര്‍ഷം വിശ്വസ്തയായി ജോലി ചെയ്തിരുന്ന രേഷ്മയെ പിരിച്ചു വിടുന്നതിന് പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നെന്നാണ് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സല്‍മാന്റെ ബിസിനസുകള്‍ നന്നായി കൊണ്ടു പോയിരുന്നു

സല്‍മാന്‍ ഖാന്റെ ബിസിനസ് മാനേജരായിരുന്നു രേഷ്മ ഷെട്ടി. സല്‍മാന്റെ ബിസിനസ് കാര്യങ്ങളും മറ്റ് പണമിടപാടുകളുമെല്ലാം നന്നായി തന്നെ കൊണ്ടു പോവാന്‍ രേഷ്മക്ക് കഴിഞ്ഞിരുന്നു. ഒപ്പം താരത്തിന്റെ സിനിമയും സ്റ്റേജ് ഷോകളും കൃത്യത്തിന് നടത്തിയിരുന്നു.

രേഷ്മയെ ഒഴിവാക്കി സല്‍മാന്‍

രേഷ്മ തന്റെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഇക്കാര്യം സല്‍മാന്‍ തന്നെയാണ് വ്യക്തമാക്കിയത്.

സല്‍മാന്റെ കുടുംബത്തെ ക്യൂവില്‍ നിര്‍ത്തി

സല്‍മാന്‍ ഖാന്റെ എല്ലാ ബിസിനസ് കാര്യങ്ങളും ഏല്‍പ്പിച്ചിരുന്നത് രേഷ്മയെയായിരുന്നു. എന്നാല്‍ താരത്തിന്റെ കുടുംബത്തിന് തീയതി നല്‍കുന്നതനായി ക്യൂവില്‍ നിര്‍ത്തിക്കുകയായിരുന്നു.

സൊഹൈലിനൊപ്പം കോമഡി പരിപാടിക്ക് അനുവദിച്ചിരുന്നില്ല

ഒരു ടെലിവിഷന്‍ പരിപാടിയില്‍ സൊഹൈലിനൊപ്പം കോമഡി പരിപാടി അവതരിപ്പിക്കാന്‍ സല്‍മാന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ രേഷ്മ അതിന് അനുവധിച്ചിരുന്നില്ല.

കോമഡി ഷോയില്‍ അതിഥിയായി

സല്‍മാന്‍ ഖാന്‍ 'ഛോട്ടെ മിയന്‍' എന്ന പരിപാടിയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അതിഥിയായി വരണമെന്നായിരുന്നു സൊഹൈലിന്റെ ആവശ്യം.

സല്‍മാന്‍ അറിഞ്ഞിരുന്നില്ല

തന്റെ മാനേജരുടെ ഇത്തരം നീക്കങ്ങള്‍ സല്‍മാന്‍ ഖാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇക്കാര്യം സൊഹൈല്‍ കൂട്ടുകാരുടെയിടയില്‍ പരാതിയായി പറയുകയായിരുന്നു. അത് സല്‍മാന്‍ അറിഞ്ഞതോടെ മാനേജരെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജയ് ദത്തിനും സല്‍മാനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി

ഇതിനിടയില്‍ സല്‍മാന്‍ ഖാന്റെയും സഞ്ജയ് ദത്തിനുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മാനേജര്‍ രേഷ്മയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English summary
After Sanjay Dutt; Salman Khan’s Manager Creates Problems Between Him & Sohail Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam