»   » ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സൂപ്പര്‍ഹിറ്റ് സിനിമ സുല്‍ത്താനുവേണ്ടി അമിതമായി ഭാരം വര്‍ധിപ്പിച്ച സല്‍മാന്‍ ഖാന്‍ ഭാരം കുറയ്ക്കുന്നതിന്റെ പെടാപ്പാടിലാണ് ഇപ്പോള്‍. കോടിക്കണക്കിന് രൂപ പ്രതിഫലം ലഭിച്ചെങ്കിലും ഇതിനുവേണ്ടി ശാരീരമായി നടത്തിയ വേഷപ്പകര്‍ച്ച വേദനാജനകമാണെന്നാണ് ബോളിവു്ഡ് സൂപ്പര്‍താരം പറയുന്നത്.

ശാരീരികമായ മാറ്റത്തിന് വലിയ വേദന സഹിക്കേണ്ടിവരുന്നുണ്ടെന്ന് സല്‍മാന്‍ പറയുന്നു. അടുത്ത സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്. ഡാന്‍സ് സിനിമയാണത്. സുല്‍ത്താല്‍ സിനിമയ്ക്കുവേണ്ടി 96 കിലോ ഭാരമുണ്ടാക്കി. 20 കിലോയോളമാണ് വര്‍ധിപ്പിക്കേണ്ടിവന്നതെന്നും സല്‍മാന്‍ പറയുന്നു.

salman-khan-latest

ട്യൂബ്‌ലൈറ്റ് എന്ന സിനിമയ്ക്കുവേണ്ടിയാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടുരിക്കുന്നത്. ജൂണില്‍ റിലീസിനൊരുങ്ങുന്ന സിനിമയാണിത്. ഇതിനുശേഷം ഡാന്‍സ് പശ്ചാത്തലമായുള്ള സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. വലിയ തയ്യാറെടുപ്പാണ് ഇതിന് വേണ്ടിവരുന്നതെന്നും ഡാന്‍സിനുവേണ്ടി ശരീരമൊരുക്കുക പ്രയാസകരമാണെന്നും സല്‍മാന്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

English summary
Salman Khan found losing weight after Sultan to be a painful experience
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam