»   » സല്‍മാന്‍ ഖാന്‍ 17 കിലോ കുറച്ചു. പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പോ?

സല്‍മാന്‍ ഖാന്‍ 17 കിലോ കുറച്ചു. പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പോ?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ 17 കിലോ കുറച്ചു. പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പോ?
കബീര്‍ ഖാന്റെ ട്യൂബലൈറ്റിന് ശേഷം സല്‍മാന്‍ ഖാന്‍ തന്റെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് അലി അബ്ബാസ് സഫറിന്റെ ടൈഗര്‍ സിന്ദ ഹെ ലാണ്. തന്റെ പഴയ പ്രേമഭാജനമായ കത്രീന കൈഫുമായി ഒരു കൂടിച്ചേരലിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ ചിത്രം. ഈ അടുത്ത് സല്‍മാന്‍ ഖാന്‍ മെലിഞ്ഞ ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ കറങ്ങുന്നുണ്ടായിരുന്നു. ഏക ത ടൈഗറിനു വേണ്ടിയാണ് സല്‍മാന്‍ പുതിയ രൂപത്തില്‍ വന്നത് എന്നാണ് സംസാരം. ചിത്രത്തിന് വേണ്ടി 17 കിലോയോളം സല്‍മാന്‍ കുറച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്.

salman

മുംബൈക്കടുത്തുള്ള തന്റെ ഫാം ഹൗസിനു സമീപത്തുള്ള പാന്‍വെല്‍ തെരുവിലൂടെ സല്‍മാന്‍ സൈക്കിള്‍ ചവിട്ടുന്ന ഒരു ഫോട്ടോ ഈ അടുത്ത് വൈറല്‍ ആയിട്ടുണ്ടായിരുന്നു.

‌നായകനെ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രീതിയില്‍ ആണ് കാണേണ്ടതെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ആളാണെന്നും ചിത്രത്തിനു പിറകിലുള്ളവര്‍ രേഖപ്പെടുത്തി. വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രമാണെന്നും അതിലെ സല്‍മാന്റെ അഭിനയം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.

പരേശ് രവാള്‍ ടൈഗര്‍ സിന്ദ ഹെയില്‍ മറ്റൊരു നല്ല കഥാപാത്രമാണ്. രവാൡന്റെ ഫാനാണ് താനെന്നും അതാണ് അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്നും ഈ ചിത്രത്തിന്റെ സംവിധായകനായ അലി അബ്ബാസ് സഡാര്‍ പറഞ്ഞു. ഈ കഥാപാത്രത്തെ ഇനിയും കാത്തിരിക്കാന്‍ ആവില്ലെന്നും രവാൡന്റെ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൂടി അദ്ദേഹം അറിയിച്ചു. സല്‍മാനും കത്രീനയും ചേര്‍ന്നുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 15 മുതല്‍ ഓസ്‌ട്രേലിയയിലെ മഞ്ഞ് മൂടിയ പ്രദേശമായ ടൈറോളില്‍ തുടങ്ങും. സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്് ടോം സ്റ്റതേഴ്‌സാണ്. ബാറ്റ്മാന്‍ സീരീസിലെ (ബാറ്റ്മാന്‍ ബിഗിന്‍സ്, ദി ഡാര്‍ക്ക് നൈറ്റ്, ദി ഡാര്‍ക്ക് നൈറ്റ് റൈസസ്) സംഘട്ടനരംഗങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. യാഷ് രാജ് ഫിലിംസിലെ ഒരു വ്യക്തി പറഞ്ഞത് ടൈറോളില്‍ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു. അത്രയ്ക്ക് ഭംഗിയുള്ള പ്രദേശമാണെന്നാണ് അവരുടെ അഭിപ്രായം.
ടൈറോളില്‍ താപനില -20 ആണ്. ഈ കാലാവസ്ഥയില്‍ ഷൂട്ടിംഗിനു സഹകരിക്കുന്ന സല്‍മാന്റെയും കത്രീനയുടെയും പ്രതിബദ്ധത എടുത്തു പറയേണ്ടതാണ്. അത്രയ്ക്ക് ഭംഗിയുള്ള പ്രദേശമാണെന്നാണ് അവരുടെ അഭിപ്രായം

English summary
After wrapping up Kabir Khan's Tubelight, Salman Khan has now set his eyes on Ali Abbas Zafar's much awaited flick Tiger Zinda Hai which reunites him with his former flame Katrina Kaif on the big screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam