»   » സല്‍മാന്‍ ഖാന് നാണം വന്നതാണോ? സല്‍മാന്‍ നടിയെ കെട്ടിപിടിക്കുന്ന വീഡിയോ വൈറല്‍! അതിന്റെ കാരണം ഇതാണ്!!

സല്‍മാന്‍ ഖാന് നാണം വന്നതാണോ? സല്‍മാന്‍ നടിയെ കെട്ടിപിടിക്കുന്ന വീഡിയോ വൈറല്‍! അതിന്റെ കാരണം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

എല്ലാവരും പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്യുന്നതും കെട്ടിപ്പിടിച്ച് കൊണ്ട് സൗഹൃദം പങ്കിടുന്നതുമെല്ലാം സര്‍വ്വ സാധാരണമായ കാര്യമാണ്. ബോളിവുഡിലെ നായകന്മാരും നടിമാരും ഇങ്ങനെ ചെയ്യുന്നതില്‍ വലിയ പുതുമ ഉള്ള കാര്യവുമൊന്നുമല്ലെങ്കിലും നടന്‍ സല്‍മാന്‍ ഖാന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

പട്ടിണി കിടക്കുന്ന കുട്ടികള്‍ക്ക് പണം കൊടുത്ത് പറ്റിക്കുന്നോ? ഹോളിവുഡ് നടിയ്‌ക്കെതിരെ വിമര്‍ശനം!!!

മലയാള സിനിമയുടെ ദോഷം മാറിയോ? കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സിനിമാ മേഖലയില്‍ നടന്നത് സന്തോഷ വാര്‍ത്തകള്‍!!

സിനിമയില്‍ എങ്ങനെ അഭിനയിച്ചാലും പുറത്തിറങ്ങിയാല്‍ സല്‍മാന്‍ ഖാന്‍ വളരെ വ്യത്യസ്തനാണ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് സീ എന്റെര്‍ടെയിന്‍മെന്റ് പുരസ്‌കാര വേദിയിലെത്തിയ സല്‍മാന്‍ ഖാനെ കണ്ടപ്പോള്‍ നടി സന ഖാന്‍ ഓടി വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ തിരിച്ച് കെട്ടിപ്പിടിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ബിഗ് സീ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്‌

ബിഗ് സീ എന്റര്‍ടെയിന്‍മെന്റ് പുരസ്‌കാര വേദിയില്‍ നിരവധി താരങ്ങളായിരുന്നു എത്തിയിരുന്നത്. കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സല്‍മാന്‍ ഖാനായിരുന്നു.

സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ച് സന ഖാന്‍

സല്‍മാന്‍ ഖാന്‍ കയറി വരുന്നത് കണ്ട് നടി സന ഖാന്‍ ഓടി വന്ന് സൗഹൃദം പുതുക്കാനായി കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ തിരിച്ച് സനയെ ചേര്‍ത്ത് പിടിക്കാതെ കൈ ചുരുട്ടി പിടിക്കുകയായിരുന്നു.

വൈറലായ വീഡിയോ

താരം നടിയെ ചേര്‍ത്ത് പിടിക്കാതെ നില്‍ക്കുന്ന വീഡിയോ ക്യാമറ കണ്ണുകള്‍ അപ്പോള്‍ തന്നെ പകര്‍ത്തിയിരുന്നു. ശേഷം ഇപ്പോള്‍ ആ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

പ്രതികരണങ്ങള്‍

നടിമാരെ കെട്ടിപ്പിടിക്കാന്‍ ആര്‍ക്കെങ്കിലും അവസരം കിട്ടിയാല്‍ ആരും അത് ഒഴിവാക്കറില്ല. അതിനിടെ സല്‍മാന്‍ ഖാന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു കൊണ്ടിരിക്കുയാണ്.

നാണം വന്നിട്ടാണോ?


സല്‍മാന്‍ ഖാന് നാണം വന്നിട്ടാണോ സനയെ കെട്ടിപിടിക്കാത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്.

പുതിയ സിനിമ


സല്‍മാന്‍ ഖാനും കത്രീന കൈഫും നായിക നായകന്മാരായി അഭിനയിക്കുന്ന ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്റെ അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം.

ആലിയയെ കെട്ടിപിടിക്കാതെ സല്‍മാന്‍

മുമ്പ് ഇതുപോലെ തന്നെ പൊതുപരിപാടിയില്‍ കത്രീനയെയും ആലിയ ഭട്ടിന്റെയും നടുവില്‍ നിന്ന സല്‍മാന്‍ ഖാന്‍ ആലിയയെ കെട്ടിപിടിച്ചിരുന്നില്ല. എന്നാല്‍ കത്രീന താരത്തിന്റെ കൈ കൊണ്ട് ആലിയയെ കെട്ടിപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

English summary
Salman Khan hugs Bigg Boss fame Sana Khan but his shy smile and closed fists speak a different story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam