»   » പെണ്‍കുഞ്ഞിന്റെ പിതാവാകണമെന്ന് സല്‍മാന്‍

പെണ്‍കുഞ്ഞിന്റെ പിതാവാകണമെന്ന് സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

എന്നെങ്കിലും താനൊരു പിതാവാകുകയാണെങ്കില്‍ തനിയ്‌ക്കൊരു പെണ്‍കുഞ്ഞിന്റെ പിതാവാകണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സല്‍മാന്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

എങ്ങനെയാണ് മാതാപിതാക്കള്‍ക്ക് പെണ്‍കുഞ്ഞുങ്ങളെ അവര്‍ ജനിയ്ക്കുന്നതിന് മുന്നേ കൊല്ലാന്‍ തോന്നുന്നതെന്ന് സല്‍മാന്‍ ചോദിച്ചു. ഈ പ്രശ്‌നം ബോധമില്ലായ്മയുടേതല്ലെന്നും മനുഷ്യത്വമില്ലായ്മയാണെന്നും സല്‍മാന്‍ പറഞ്ഞു.

എല്ലാവരും ഇത്തരത്തില്‍ പെണ്‍ഭ്രൂണഹത്യ നടത്തിക്കൊണ്ടിരുന്നാല്‍ കുറേക്കഴിയുമ്പോള്‍ നമുക്ക് അമ്മമാരും സഹോദരിമാരും ഇല്ലാതാവും. പുരുഷന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ സ്ത്രീകളെ കിട്ടാതാവും, സ്ത്രീകള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും- സല്‍മാന്‍ പറഞ്ഞു.

രണ്ട് പെണ്‍കുട്ടികളുടെ സഹോദരനാണ് താനെന്നതില്‍ തനിയ്ക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും കുടുംബത്തിലെ ആണ്‍കുട്ടികള്‍ കാണിയ്ക്കുന്നതിലേറെ ശ്രദ്ധ അവര്‍ മാതാപിതാക്കളുടെ കാര്യത്തില്‍ കാണിയ്ക്കുന്നുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.

ചടങ്ങില്‍ സല്‍മാനൊപ്പം മിസ് യൂണിവേഴ്‌സ് ഒലിവിയ കല്‍പോയും സഞ്ജന ജോണും പങ്കെടുത്തിരുന്നു. പുതിയ ചിത്രമായ ജയ് ഹോയുടെ തിരക്കുകള്‍ മാറ്റിവച്ചാണ് സല്‍മാന്‍ പരിപാടിയ്‌ക്കെത്തിയത്.

English summary
Salman Khan: If I ever have a child, I wish it's a girl

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X