»   » ഒരു വര്‍ഷം 500 കോടിയിലധികം സമ്പാദിക്കുന്ന ബോളിവുഡ് ഹീറോ ആരെന്ന് അറിയാമോ?

ഒരു വര്‍ഷം 500 കോടിയിലധികം സമ്പാദിക്കുന്ന ബോളിവുഡ് ഹീറോ ആരെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമകളുടെ കളക്ഷനെ വെല്ലാന്‍ ആര്‍ക്കും എളുപ്പത്തില്‍ കഴിയില്ല. ഒരു വര്‍ഷം 500 കോടിയിലധികം സമ്പാദിക്കുന്ന ഒരേ ഒരു നടനേ ഇന്ന് ബോളിവുഡില്‍ ഉള്ളൂ... ആരെന്ന് അറിയണ്ടേ?

അഭിനയിച്ച സിനിമകള്‍ക്കെല്ലാം കോടികളുടെ ലാഭം വാരി കൊടുത്ത ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാന്‍. മറ്റൊരു നടന്‍മ്മാര്‍ക്കും സല്‍മാന്റെ കളക്ഷനെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.ബോളിവുഡിലെ ചില നടന്‍മ്മാര്‍ക്ക് 150 കോടിയുടെ അടുത്ത് എത്താന്‍ കഴിഞ്ഞത് തന്നെ ഈ അടുത്ത കാലത്താണ്.

salman-khan

സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍ പയോവിന്റെ അവസാനത്തെ ആഴ്ചയിലെ കളക്ഷന്‍ 200 കോടിയായിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ റിലീസ് ചെയ്ത ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രം ക്ലോസ് ചെയ്തത് 315 കോടിയിലായിരുന്നു. ഒരു വര്‍ഷം കൊണ്ട് ബോളിവുഡില്‍ 500 കോടിയ്ക്ക്് മുകളില്‍ കളക്ഷന്‍ ലഭിക്കുന്ന നടന്‍ എന്ന പദവി സല്‍മാന് തന്നെ ചാര്‍ത്തി കിട്ടി.

സല്‍മാനോട് മത്സരിച്ച് നില്‍ക്കാന്‍ അടുത്ത് നില്‍ക്കുന്നത് അമീര്‍ഖാന്‍ മാത്രമാണ്. പികെ എന്ന ചിത്രത്തില്‍ 338 കോടിയാണ് അമീര്‍ ഉണ്ടാക്കിയ കളക്ഷന്‍. ഷാരൂഖ് ഖാനും അക്ഷയ് കുമാറും അടുത്ത് തന്നെ ഉണ്ടെങ്കിലും സല്‍മാനെ വെല്ലാന്‍ കഴിയുന്നില്ല. അമീര്‍ഖാന്റെ പികെ, ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ്സ് എന്നീ സിനിമകള്‍ ലോകത്തെ മുഴുവന്‍ തിയ്യറ്ററുകളിലും ഓടിയുണ്ടാക്കിയ കളക്ഷനാണ് ഇതെന്ന് ഓര്‍ക്കണം. എന്നാല്‍ സല്‍മാന്റെ ബജ്രംഗി ഭായിജാന്‍ ഇന്ത്യയില്‍ കണ്ടത് 2% ആളുകള്‍ മാത്രമാണ്.

English summary
Salman is now the only Bollywood actor whose films have made over Rs 500 crores in one year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam