»   » ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു, സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക

ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു, സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക

Posted By: സാൻവിയ
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ നായകനായി എത്തി കബീര്‍ ഖാന്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടത് ആരാധകര്‍ക്കും നിരാശയായിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ നായകനും നിര്‍മാതാവുമായ സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണ് ചിത്രത്തിന്റെ പരാജയം കാരണം നിര്‍മാതാക്കള്‍ക്ക് ഉണ്ടായ നഷ്ടടം പരിഹരിക്കും. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ട്യൂബ് ലൈറ്റ് ജൂണ്‍ 23നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ കഥ മോശമായതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമായതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

നഷ്ടടപരിഹാരം

ചിത്രത്തിന്റെ നിര്‍മാതാവായ സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരമായി 55 കോടി നല്‍കാന്‍ വാക്കു കൊടുത്തിട്ടുണ്ട്. വിതരണക്കാരുമായി സല്‍മാന്‍ ഖാന്‍ കൂടികാഴ്ച നടത്തിയതായി ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിതരണക്കാര്‍ വെളിപ്പെടുത്തി

സാധരണയായി സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ മൂന്ന് ദിവസംകൊണ്ട് 100 കോടി ബോക്‌സോഫീസില്‍ കടക്കാറുണ്ട്. അതേസമയം ജൂണ്‍ 23ന് എത്തിയ ട്യൂബ് ലൈറ്റ് ഒരാഴ്ചകൊണ്ട് പോലും ബോക്‌സോഫീസില്‍ നൂറ് കടന്നില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നഷ്ടം 50 കോടി

വിതരണക്കാര്‍ക്ക് മൊത്തമായി ചിത്രം 50 കോടിയുടെ നഷ്ടം വരുത്തി വെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിംഗിള്‍ സ്‌ക്രീന്‍ ഉടമകള്‍ക്ക് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ആരാധകര്‍ക്ക് പൈസ പോയി

വിതരണക്കാര്‍ക്ക് മാത്രമായിരുന്നില്ല, ടിക്കറ്റെടുത്ത് സിനിമ കാണാന്‍ എത്തിയവരെയും ട്യൂബ് ലൈറ്റ് നിരാശരാക്കി. റിലീസിന് മുമ്പ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

തനിക്ക് ഉറപ്പുണ്ട്

ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് അടുത്തിടെ ഒരു ഇവന്റില്‍ വെച്ച് പറയുകയുണ്ടായി. ചിത്രത്തില്‍ തന്റെ അഭിനയം മോശമായിരുന്നില്ലെന്നും അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. വിതരണക്കാര്‍ക്കുണ്ടായ നഷ്ടം താന്‍ പരിഹരിച്ചോളമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

English summary
Salman Khan Is Paying Rs 55 Crore To The Distributors Of Tubelight For The Losses.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam