»   » സല്‍മാന്‍ ഖാന്റെ നെഞ്ചില്‍ പ്രണയാതുരയായി കത്രീന! താരങ്ങളുടെ സ്വകാര്യ നിമിഷത്തിലെ ചിത്രം വൈറലാവുന്നു

സല്‍മാന്‍ ഖാന്റെ നെഞ്ചില്‍ പ്രണയാതുരയായി കത്രീന! താരങ്ങളുടെ സ്വകാര്യ നിമിഷത്തിലെ ചിത്രം വൈറലാവുന്നു

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രണയം മനുഷ്യര്‍ക്കിടിയില്‍ സ്ഥിരമായി നടക്കുന്ന ഒരു കാര്യമാണെങ്കിലും ബോളിവുഡിലെ താരങ്ങള്‍ക്ക് ഇത് പലപ്പോഴും വലിയ പ്രശ്‌നങ്ങളായി മാറാറുണ്ട്. ബന്ധം തുടങ്ങി ഉടനെ അത് വാര്‍ത്തയായും ഗോസിപ്പുകളുമായി പ്രചരിക്കുന്നതാണ് താരങ്ങള്‍ നേരിടുന്ന ആദ്യത്തെ പ്രശ്‌നം. തൊട്ട് പിന്നാലെ അവരുടെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്ത് കൊണ്ടു വരും. ഇതിന് പിന്നാലെ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്യും. ചില താരങ്ങളുടെ കരിയറില്‍ സംഭവിച്ച കാര്യവും ഇതായിരുന്നു.

നിവിന്‍ പോളിയുടെ പ്രേമം ത്രില്ലറായിരുന്നെങ്കില്‍ പൊളിക്കുമായിരുന്നു! ട്രെയിലറുമായി സോഷ്യല്‍ മീഡിയ!

ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് താരങ്ങളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. അതിവേഗം പിരിയുകയും ചെയ്തിരുന്നു. ശേഷം രണ്ട് പേരും മറ്റ് പ്രണയങ്ങളിലായെങ്കിലും ഇരുവരുടെയും പ്രണയകാലത്തെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

കത്രീനയും സല്‍മാനും


ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു കത്രീന കൈഫും, സല്‍മാന്‍ ഖാനും. ഇരുവരും വേര്‍പിരിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

വൈറലായ ചിത്രം

ഇരു താരങ്ങളും പ്രണയത്തിലായിരുന്നപ്പോള്‍ എടുത്തിരുന്ന സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ഇത്രയും സ്‌നേഹമോ?

സല്‍മാന്‍ ഖാന്റെ നെഞ്ചില്‍ പ്രണയാതുരയായി കിടക്കുന്ന കത്രീനയുടെ ചിത്രമായിരുന്നു വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പണ്ട് താരങ്ങളുടെ ഫാന്‍സ് ക്ലബ്ബില്‍ നിറഞ്ഞ് നിന്ന ചിത്രമായിരുന്നു ഇത്.

പ്രിയതാരങ്ങള്‍

കത്രീനയും സല്‍മാനും തമ്മിലുണ്ടായിരുന്ന കെമിസിട്രി നല്ലതായിരുന്നു. ബോളിവുഡ് ഇവരുടെ കൂട്ടുകെട്ട് ചര്‍ച്ച ചെയ്തതും ആയിരുന്നെങ്കിലും വേര്‍പിരിഞ്ഞതോടെ അതെല്ലാം അവസാനിച്ചു.

വീണ്ടും ഒന്നിച്ചു

ഇപ്പോള്‍ ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമയിലൂടെ സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിക്കുകയാണ്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പ്രണയം തുടരുന്നു..

അതിനിടെ ഇരുവരും വീണ്ടും പ്രണയത്തിലായി എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. കത്രീനയ്ക്ക് വേണ്ടി സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമ നിര്‍മ്മിക്കുന്നതെന്നും പാപ്പരാസികള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

English summary
Salman Khan & Katrina Kaif's Intimate Picture Gets Leaked

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam