»   » മുസ്ലീം ആരാധകര്‍ കണ്ടില്ലങ്കിലും സിനിമ വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; സല്‍മാന്‍ഖാന്‍

മുസ്ലീം ആരാധകര്‍ കണ്ടില്ലങ്കിലും സിനിമ വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; സല്‍മാന്‍ഖാന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സല്‍മാന്‍ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബജ്രംഗി ഭായിജാന്‍. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ പിടിയിലാണ്. സല്‍മാന്‍ഖാന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രമായ ബജ്രംഗി ഭായിജാന്‍ തന്റെ മുസ്ലീം ആരാധകര്‍ കണ്ടില്ലെങ്കിലും വിജയിക്കും എന്ന് സല്‍മാന്‍ഖാന്‍ പറയുന്ന രീതിയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ സന്ദേശം വ്യാജമാണെന്നും താന്‍ അങ്ങനെ പറയുകയില്ലന്നുമാണ് സല്‍മാന്‍ഖാന്‍ പറയുന്നത്.

salmankhan

വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് താരം മുബൈ പോലീസിന് പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായും മുബൈ പോലീസ് സൈബര്‍ സെല്‍ വിഭാഗം വക്താവ് പറഞ്ഞു. വ്യാജ സന്ദേശം പ്രചരിക്കുന്നതിന്റെ ഉറവിടം ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സല്‍മാന്റെ മോര്‍ഫ് ചെയ്ത ഫോട്ടോയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുമ്പും സോഷ്യല്‍ മീഡിയകളില്‍ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്ന് ആരോപിച്ച് സല്‍മാന്‍ഖാന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കരീന കപൂറും സല്‍മാന്‍ഖാനും ഒന്നിക്കുന്ന ബജ്രംഗി ഭായിജാന്‍ ജൂലൈ 17 നാണ് റിലീസ് ചെയ്യുന്നത്.

English summary
The post shows Khan saying he doesn't like Muslims who support Owaisi and that his movie can be a hit without their support, police sources said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X