»   » സല്‍മാന്റെ വധു റൊമാനിയക്കാരി ?

സല്‍മാന്റെ വധു റൊമാനിയക്കാരി ?

Posted By:
Subscribe to Filmibeat Malayalam
Salman Khan
സല്‍മാന്‍ ഖാന്റെ പ്രണയങ്ങളെല്ലാം ബോളിവുഡില്‍ വന്‍ വാര്‍ത്തയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കത്രീനയുമായുള്ള ബന്ധത്തിനും കൊട്ടിക്കലാശമായത് വേണ്ടതിലേറെ ഗോസിപ്പുകള്‍ക്കുശേഷമായിരുന്നു. ഐശ്വര്യ മുതല്‍ കത്രീനവരെയുണ്ട് സല്‍മാന്റെ കാമുകിമാരുടെ അറിയപ്പെടുന്ന ലിസ്റ്റില്‍. പുറത്തറിയാത്തത് എത്രയുണ്ടെന്നതിന്റെ കണക്ക് ആര്‍ക്കും അറിയുകയുമില്ല.

എന്തായാലും എല്ലാറ്റിനുമൊടുക്കം സല്‍മാന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നതാണ് ഏറ്റവും ഒടുവിലുള്ള വാര്‍ത്ത. റൊമേനിയയിലെ ടിവി താരമായ ലുലിയ വാണ്ടൂറുമായി സല്‍മാന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണത്രേ ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് . ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തിയ ലുലിയയെ കാണാന്‍ സല്‍മാന്‍ എല്ലാ ദിവസങ്ങളിലും അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോകാറുണ്ടായിരുന്നുവെന്നെല്ലാമാണ് പാപ്പരാസികള്‍ പറയുന്നത്. സല്‍മാന്റെ കുടുംബാംഗങ്ങളുമായും ലുലിയയ്ക്ക് നല്ല ബന്ധമുണ്ടത്രേ.

പലപ്പോഴായി ഡിന്നറിനും ചുറ്റിയടിക്കലുമെല്ലാമായി പോയ ഇവരെ പലേടത്തും വച്ച് പലരും കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാതാവ് കമാല്‍ റാഷിദ് ഖാന്‍ സല്‍മാന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്നും ദുബയില്‍ വച്ച് മാര്‍ച്ച് അവസാനം വിവാഹമുണ്ടാകുമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ ഉടനെ സംഭവിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോള്‍ റൊമാനിയന്‍ താരം മുംബൈയിലെത്തിയിട്ടുണ്ടെന്നും പത്തുദിവസത്തേയ്ക്കാണവര്‍ വന്നിരിക്കുന്നതെന്നുമാണ് അറിയുന്നത്. ഈ പത്തുദിവസത്തിനുള്ളില്‍ കെട്ടു നടക്കുമോയെന്നേ ഇനി അറിയാനുള്ളു.

English summary
Actor Salman Khan has finally got himself busy with a Romanian television actress called Iulia Vantur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam