»   » മോശം പ്രകടനം, വലിയ നഷ്ടം.. സല്‍മാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും!!

മോശം പ്രകടനം, വലിയ നഷ്ടം.. സല്‍മാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും!!

By: സാൻവിയ
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ട്യൂബ് ലൈറ്റ്. വമ്പന്‍ പ്രതീക്ഷയോടെ ചിത്രം ജൂണ്‍ 23നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ചിത്രം തീര്‍ത്തും പരാജയമായിരുന്നു. വിതരണക്കാര്‍ക്ക് ഇത്രയും വലിയ നഷ്ടം വരാന്‍ കാരണം സല്‍മാന്‍ ഖാന്റെ മോശം പ്രകടനമായിരുന്നുവെന്നാണ് അറിയുന്നത്.

എന്നാല്‍ വിതരണക്കാക്ക് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് അറിയുന്നത്. അടുത്തിടെ ഒരു ഇവന്റില്‍ വെച്ച് സല്‍മാന്‍ ഖാന്‍ ചിത്രം പരാജയപ്പെട്ടതിന്റെ ദുഃഖം അറിയിച്ചിരുന്നു. ചടങ്ങില്‍ ഒു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലായിരുന്നു ഇത്.

tubelight

ആരാധകര്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് ട്യൂബ് ലൈറ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഡെക്കാന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 60-65 കോടി വരെ വിതരണക്കാരന് നഷ്ടം വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മികച്ച പ്രകടനമായിരുന്നുവെന്നും അക്കാര്യത്തില്‍ ഉറപ്പുണ്ട്. എന്നാല്‍ വിതരണക്കാരോട് വിഷമിക്കണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

tubelight

ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയായ സല്‍മാന്‍ ഖാന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയേക്കും. സല്‍മാന്‍ ഖാന്‍, സോഹില്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Salman Khan To Pay Money To The Distributors After The Poor Performance Of Tubelight?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam