»   » കത്രീന കൈഫിനെ ചുംബിക്കാന്‍ വിസമ്മതിച്ച് സല്‍മാന്‍ ഖാന്‍.. സംവിധായകന്‍ പറഞ്ഞിട്ടും കേട്ടില്ല!

കത്രീന കൈഫിനെ ചുംബിക്കാന്‍ വിസമ്മതിച്ച് സല്‍മാന്‍ ഖാന്‍.. സംവിധായകന്‍ പറഞ്ഞിട്ടും കേട്ടില്ല!

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മുന്‍കാമുകിയെ ചുംബിക്കാന്‍ വിസമ്മതിച്ച് സല്‍മാന്‍ ഖാന്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ത ഹെയ് എന്ന ചിത്രത്തിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംവിധായകന്‍ നിര്‍ബന്ധിച്ചുവെങ്കിലും താരം അതിന് തയ്യാറായില്ല.

ദിലീപ് മാത്രമല്ല പൃഥ്വിയും സഹോദര തുല്യന്‍, അമ്മ ഇടഞ്ഞപ്പോള്‍ പൃഥ്വിയെ രക്ഷിച്ചത് മമ്മൂട്ടി?

ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്നും പൊതുവേ മാറി നില്‍ക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. അത്തരം രംഗങ്ങളില്‍ സഹകരിക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താരം അതൊന്നും മുഖവിലക്കെടുക്കാറില്ല. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും ഇതേ കാര്യം തന്നെയാണ് അരങ്ങേറിയത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കില്ല

ബോളിവുഡ് സിനിമകളില്‍ പലപ്പോഴും ഇന്റിമേറ്റ് രംഗങ്ങള്‍ അനിവാര്യമായി വരാറുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് താരങ്ങളും അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാവാറുണ്ട്. എന്നാല്‍ ഇത്തരം സീനുകള്‍ക്ക് മുന്നില്‍ നോ പറയുന്ന താരമാണ് സല്‍മാന്‍ ഖാന്‍.

മുന്‍കാമുകിയെ ചുംബിക്കാന്‍ തയ്യാറായില്ല

സല്‍മാന്റെ എല്ലാമെല്ലാമായിരുന്ന കത്രീന കൈഫ് നായികയാവുന്ന ചിത്രത്തിലിലെങ്കിലും ഇതിന് മാറ്റമുണ്ടാവുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കരുതിയത്. എന്നാല്‍ ചുംബന രംഗങ്ങളോട് ഇപ്പോഴും നോ പറഞ്ഞിരിക്കുകയാണ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

റൊമാന്റിക് ചിത്രം

സല്‍മാന്‍ ഖാനും കത്രീന കൈഫും നായികനായകന്‍മാരായി എത്തുന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റൊമാന്റിക് ചിത്രമാണെങ്കിലും തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനൊന്നും സല്ലു തീരുമാനിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സംവിധായകന്റെ ശ്രമം

കത്രീന കൈഫുമൊത്തുള്ള കിസ്സിങ്ങ് സീന്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചുവെങ്കിലും സല്ലു വഴങ്ങിയില്ല. സന്ദര്‍ഭത്തിന് ആവശ്യമായി വരുന്ന രംഗമായതിനാലായിരുന്നു സംവിധായകന്‍ ഈ രംഗം ഉള്‍പ്പെടുത്തിയത്.

കത്രീനയ്ക്ക് വേണ്ടി മാറ്റുമെന്ന് കരുതി

മുന്‍കാമുകി കത്രീനയ്ക്ക് വേണ്ടി സല്ലു തന്റെ തീരുമാനം മാറ്റുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു താരം.

ആ രംഗം ഒഴിവാക്കി

സല്‍മാന്റെ കടുംപിടുത്തം തുടരുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തില്‍ നിന്നും ആ രംഗം മാറ്റി. ഇന്റിമേറ്റ് രംഗങ്ങളോട് മാത്രമല്ല നെഗറ്റീവ് വേഷങ്ങളോടും താല്‍പര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Salman Khan REFUSES To Kiss Ex-girlfriend Katrina Kaif On Tiger Zinda Hai's Sets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam