»   » ഷര്‍ട്ടൂരി കാണിക്കുന്ന സല്‍മാന്‍ ഖാന്‍ അഹങ്കാരിയാണ്, അങ്ങനെ വിളിച്ചോളാന്‍ താരം! കിടിലന്‍ മറുപടി!!

ഷര്‍ട്ടൂരി കാണിക്കുന്ന സല്‍മാന്‍ ഖാന്‍ അഹങ്കാരിയാണ്, അങ്ങനെ വിളിച്ചോളാന്‍ താരം! കിടിലന്‍ മറുപടി!!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ മസില്‍മാനാണ് സല്‍മാന്‍ ഖാന്‍. മനോഹരമായൊരു ശരീരം സ്വന്തമാക്കാന്‍ ഭാഗ്യം ലഭിച്ച താരങ്ങളിലൊരാളാണ് സല്‍മാന്‍. തന്റെ ശരീരത്തെ ഭംഗിയായി സൂക്ഷിക്കാന്‍ എന്ത് കഷ്ടപാടിനും സല്‍മാന്‍ ഖാന്‍ തയ്യാറുമാണ്. അഭിനയിച്ച സിനിമകളില്‍ മസില്‍ കാണിക്കുന്നത് കൊണ്ടായിരുന്നു അദ്ദേഹത്തെ പലരും മസില്‍മാന്‍ എന്ന് തന്നെ വിളിക്കുന്നത്.

ഇന്നും ജിം ബോഡിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന യൂത്തന്മാരുടെ ആരാധ്യനായ പുരുഷന്‍ അത് സല്‍മാന്‍ ഖാന്‍ തന്നെയായിരിക്കും. ഇപ്പോഴും സിക്‌സ് പാക്ക് ബോഡി അത് തന്നെയാണ് ട്രെന്‍ഡ്. എന്നാല്‍ താന്‍ ഷര്‍ട്ട് ഊരി അഭിനയിക്കുന്നതിനെ കുറിച്ച് താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു സല്‍മാന്‍ ഖാന്റെ തുറന്ന് പറച്ചില്‍.

ഷര്‍ട്ട് അഴിക്കും...

തനിക്ക് നല്ല ശരീരം സമ്പാദ്യമായി കിട്ടിയെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് താന്‍. അതിനാല്‍ സിനിമയ്ക്ക് വേണ്ടി ശരീരം കാണിക്കുന്നതിനായി താന്‍ ഷര്‍ട്ട് അഴിക്കുക തന്നെ ചെയ്യും. നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ അത് പുറത്ത് കാണിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും സല്‍മാന്‍ ചോദിക്കുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഞാന്‍ ഷര്‍ട്ട് ധരിക്കാറില്ല. അതുപോലെ തന്നെയാണ് വണ്ടി ഓടിക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴുമെല്ലാം.. എന്നാല്‍ ഇതിനെ കുറിച്ച് ആളുകള്‍ പറയുന്നതൊന്നും താന്‍ കാര്യമാക്കാറില്ല.. ആര്‍ക്കെങ്കിലും അതില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഇറങ്ങി പോവാം എന്ന് മാത്രമേ പറയാനുള്ളു എന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കുന്നു.

അഹങ്കാരിയായ നടന്‍

മസില്‍മാന്‍ എന്ന പേര് മാത്രമല്ല ബോളിവുഡിലെ അഹങ്കാരിയായ നടന്‍ എന്ന പേരും സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നെ അഹങ്കാരി എന്ന് വിളിച്ചോളു അതില്‍ തനിക്ക് യാതൊരുവിധ പ്രശ്‌നവുമില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. എന്നെ അഹങ്കാരിയും മോശക്കാരനുമായി സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. അവരുടെ മാസിക അല്ലെങ്കില്‍ പത്രം വിറ്റ് പോകണമെന്നുള്ളതാണ് അവരുടെ ലക്ഷ്യം. അവരുടെ കുടുംബാംഗമാണെങ്കില്‍ പോലും ഒരു വ്യക്തിയെ കുറിച്ച് മോശമായി എഴുതുന്നതിന് അവര്‍ക്ക് മടിയില്ലെന്നും സല്‍മാന്‍ പറയുന്നു. അതൊക്കെ തന്റെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ കുറിച്ചൊന്നും താന്‍ ആരോടും മിണ്ടാറില്ല. എന്റെ മൗനം അവര്‍ സമ്മതമായി എടുക്കുകയായിരുന്നെന്നും സല്‍മാന്‍ വ്യക്തമാക്കുന്നു..

റേസ് 3

സല്‍മാന്‍ ഖാന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമ ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമ റേസ് 3 ആണ്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന സിനിമ റേമോ ഡിസൂസയാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വലീന്‍ ഫെര്‍ണാണ്ടന്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഈ വര്‍ഷം ജൂണില്‍ റിലീസിനെത്താന്‍ പോവുകയാണ്. ടിഫ് ഫിലിംസ് ആന്‍ഡ് സല്‍മാന്‍ ഖാന്‍ ഫിലിംസ് ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. റേസ് ഫിലിം സീരിയസിലെ മൂന്നാമത്തെ സിനിമയാണ് റേസ് 3. മുന്‍പ് ഇറങ്ങിയ രണ്ട് സിനിമകളെയും കടത്തിവെട്ടാനുള്ള വരാവായിരിക്കും സിനിമയുടേത്.

പാട്ടുകാരനായി സല്‍മാന്‍

പല സിനിമകളിലെ പാട്ടുകള്‍ക്ക് വേണ്ടി തന്റെ ശബ്ദം നല്‍കിയ സല്‍മാന്‍ ഖാന്‍ തന്റെ പേരില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന റേസ് 3 യില്‍ സ്വന്തമായൊരു പാട്ടെഴുതിയാണ് സല്‍മാന്‍ ഖാന്‍ ഞെട്ടിച്ചിരിക്കുന്നത്. ഇതൊരു റോമാന്റിക് സോംഗ് കൂടിയാണ്. നിലവില്‍ അബുദാബിയില്‍ നിന്നുമാണ് റേസ് 3 യുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. സല്‍മാന്റെ വരികള്‍ക്ക് വിശാല്‍ മിശ്രയാണ് സംഗീതം പകരുന്നത്. സല്‍മാന്‍ പാട്ടെഴുതുന്നുണ്ട് എന്ന വാര്‍ത്ത സിനിമയുടെ നിര്‍മാതാവ് സ്ഥിതികരിച്ചിട്ടുണ്ട്. ഇതോടെ സല്‍മാന്‍ ഖാന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും റേസ് 3 എന്ന കാര്യത്തില്‍ സംശയം വേണ്ട.

'ഇര' മലയാളികളോട് പറയാനിരുന്നത് ഈ കഥയോ? സിനിമയുടെ രാഷ്ട്രീയം മറ്റൊന്ന്! റിവ്യൂ വായിക്കാം..!

കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മരവിച്ച അവസ്ഥയായിരുന്നു! ഷാരുഖ് ഖാന്‍ ആ ജീവിതത്തെ കുറിച്ച് പറയുന്നു

English summary
Salman Khan reveals the real reason for his shirtless scenes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X