»   » പ്രമുഖ നടിമാരുടെ വഴക്കിന് പരിഹാരവുമായി സല്‍മാന്‍ ഖാന്‍!!!

പ്രമുഖ നടിമാരുടെ വഴക്കിന് പരിഹാരവുമായി സല്‍മാന്‍ ഖാന്‍!!!

Posted By:
Subscribe to Filmibeat Malayalam

ഗോസിപ്പുകളുടെ കൂടാരമാണ് സിനിമലോകം. പ്രത്യേകിച്ച് ബോളിവുഡ്. ബോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ പലതും അസൂയ നിറഞ്ഞ വാര്‍ത്തകളായിരിക്കും.

ഏല്ലാവരും അവരവരുടെ ഉയര്‍ച്ചക്ക് വേണ്ടി മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നതിനുള്ള ശ്രമമാണ് പലപ്പോഴും അവിടെ നടക്കാറുള്ളത്. അങ്ങനെ ബോളിവുഡിലെ പ്രമുഖ നടിമാരായ ഐശ്വര്യ റായിയും റാണി മുഖര്‍ജിയും തമ്മിലും ദീപിക പദുക്കോണും കത്രീനയും തമ്മില്‍ യുദ്ധം തന്നെയാണ് നടന്നിരുന്നത്. ഇതില്‍

അഭിപ്രായം തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍

ഇന്നലെ നടന്ന ഒരു പുസ്തക പ്രദര്‍ശനത്തില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ പുതിയ നായിക നടിമാരുടെ വഴക്കിനെക്കുറിച്ച് സംസാരിച്ചത്. ആശ പരേഖിന്റെ ആത്മകഥയാണ് പ്രദര്‍ശനത്തിനെത്തിച്ചത്.

ഒപ്പം ഉപദേശവും നല്‍കി സല്‍മാന്‍

പഴയകാല നായികമാരായ ആശ, സൈറാ (ബാനു), ഹെലന്‍ എന്നിവരെ ഉദ്ദാഹരണമായി പറഞ്ഞുകൊണ്ടാണ് താരം സംസാരിച്ചത്. ആശ ആന്റിയും സൈറ ആന്റിയും ഹെലന്‍ ആന്റിയുമെല്ലാം ആത്മാര്‍ത്ഥയുള്ള സുഹൃത്തുക്കളാണെന്നും എല്ലാവരും പരസ്പരം അത്രയധികം അടുത്തിടപഴകാറുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. ഇപ്പോഴുള്ള പെണ്‍കുട്ടികളെല്ലാം ഇവരെ കണ്ടുപഠിക്കണമെന്നും സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ഷാരുഖ് ഖാനുമായുള്ള സൗഹൃദം

താനും ഷാരുഖ് ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം അഭിപ്രായം രേഖപ്പെടുത്തി. സിനിമ ഇന്‍ഡസ്ട്രിയിലെത്തിയതിന് ശേഷം ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളാവുകയായിരുന്നു.

ആത്മകഥയില്‍ രേഖപ്പെടുത്തി സല്‍മാന്‍ ഖാന്‍

തന്റെ ആത്മകഥയില്‍ ജീവിതത്തിലെ കളര്‍ഫുള്‍ ചിത്രങ്ങളെക്കുറിച്ച് താരം എഴുതിയിരിക്കുകയാണ്.

എനിക്ക് ഇവിടെ വരാന്‍ അര്‍ഹതയുണ്ടെന്ന് ചിന്തിച്ചിരുന്നില്ല

പുസ്തക പ്രദര്‍ശനത്തിന് എത്തിയ താരം കുറെ വര്‍ഷങ്ങള്‍ക്ക്് മുമ്പ് നടി ആഷ പരേഖിന്റെ ആത്മകഥയെക്കുറിച്ചും താരം പറഞ്ഞു. താന്‍ ഇതിന് അര്‍ഹനാണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ആശ ആന്റിയുടെ കാര്യത്തില്‍ തനിക്ക് വളരെ ഉത്തരവാദിത്വമുണ്ടെന്നും താരം പറയുന്നു.

അടുത്ത കുടുംബങ്ങള്‍

ആശ ആന്റി തന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളയാളാണെന്നും താരം പറയുന്നു. അവരുടെ ആത്മകഥയിലെഴുതിയിരിക്കുന്ന കാര്യങ്ങളൊക്കെ ഹൃദയത്തില്‍ കൊള്ളുന്ന തരത്തിലാണെന്നും എനിക്കും അങ്ങനെ എഴുതണമെന്ന ആഗ്രഹമുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

നന്ദി രേഖപ്പെടുത്തി ആശ പരേഖ്

തന്റെ ബുക്കിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ സന്തോഷത്തില്‍ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ആശ.

എല്ലാവരും ബുക്ക് വാങ്ങണമെന്ന ആവശ്യമായി സല്‍മാന്‍

എല്ലാവരും ഈ ബുക്ക് വാങ്ങണമെന്ന് താരം പറയുന്നു. കാരണം പഴയ തലമുറ ജീവിച്ചിരിക്കുന്നതെങ്ങനെയാണെന്ന് മനസിലാക്കാന്‍ അതു ഉപകാരം ചെയ്യും. ജീവിതത്തിലെ ചെറുതും വലുതുമായ പല മൂല്യങ്ങളും കാണാനും അറിയാനും തമാശ നിറഞ്ഞ നിമിഷങ്ങളും നമുക്ക് ഇതില്‍ നിന്നും കിട്ടുമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

English summary
Be it Aishwarya Rai-Rani or Deepika-Katrina, Salman Khan takes a sly dig at all those actresses, who indulged in catfight.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam