സല്‍മാന്‍ ഖാന്‍ ചിത്രം ഭാരത് മലയാളത്തിലേക്കും! സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നു
റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈദ് റിലീസായിട്ടാണ് സൂപ്പര്‍ താര ചിത്രം എത്തുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.
ഭാരതിന്റെ ടീസറിന് വലിയ വരവേല്‍പ്പുതന്നെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു. അതേസമയം ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സിനിമ മലയാളത്തിലേക്കും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു വന്നത്.

തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകള്‍ക്കു പുറമെയാണ് സല്‍മാന്‍ ഖാന്റെ ഭാരത് മലയാളത്തിലേക്കും എത്തുന്നത്. ഇത്തവണയും കത്രീന കൈഫാണ് താരത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. തബു, ദിഷ പഠാണി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്റോഫ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
വിശാല്‍-ശേഖര്‍ ടീം സല്‍മാന്‍ ഖാന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ആരാധകരെ ഒന്നടങ്കം ആവേശം കൊളളിക്കുന്ന ഒരു കിടിലന്‍ മാസ് എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ഭാരത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











