twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ അവസാന നാളുകളില്‍ അവരെ കാണാന്‍ പോലും സാധിച്ചില്ല; വേദനയോടെ സല്‍മാന്‍ ഖാന്റെ പിതാവ് പറയുന്നു

    |

    ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീട്ടിലെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ സല്‍മാന്റെ സഹോദരനും നടനുമായ സെഹേയില്‍ ഖാന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളായിരുന്നു ഇന്റര്‍നെറ്റില്‍ തരംഗമായത്. ഇപ്പോഴിതാ ഇന്ത്യയിലെ പ്രശസ്ത തിരക്കഥാകൃത്തും സല്‍മാന്‍ ഖാന്റെ പിതാവുമായ സലീം ഖാന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

    പഴയൊരു അഭിമുഖത്തിലായിരുന്നു തന്റെ ചെറുപ്പക്കാലത്തെ കുറിച്ച് സലീം ഖാന്‍ തുറന്ന് പറഞ്ഞത്. ആഡംബരമായി ജീവിച്ചിരുന്നെങ്കിലും താന്‍ ചില വേദനകളിലായിരുന്നു. തന്റെ ജീവിതം അന്നൊക്കെ നല്ലതായിരുന്നു. പക്ഷേ അതിദാരുണമായി മാറിയ സമയമുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ മകനായിരുന്നു സലീം. അദ്ദേഹത്തിന് കേവലം ഒന്‍പത് വയസുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടു.

    salim-khan

    അമ്മയ്ക്ക് ടിബി ഉണ്ടായിരുന്നതിനാല്‍ അവരുടെ അവസാനത്തെ നാല് വര്‍ഷം എന്നെ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല. അന്ന് ചികിത്സയില്ലാത്ത പകര്‍ച്ചവ്യാധിയായിരുന്നു ഇത്. ഡോക്ടര്‍മാര്‍ പോലും ആവശ്യത്തിനുള്ള മുന്‍കരുതല്‍ എടുക്കുമായിരുന്നു. താമസിക്കുന്ന സ്ഥലത്ത് ഒരു കുടില്‍ പോലെ പണിതിട്ടാണ് അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് പ്രത്യേകമായിട്ട് ഭക്ഷണം കൊടുക്കുകയും കഴിക്കാന്‍ കൊടുത്ത പാത്രം വേറെ തന്നെ വെക്കുമായിരുന്നു.

    എന്റെ അമ്മ ഒരുപാട് വേദന അനുഭവിച്ചാണ് പോയത്. നാല് വര്‍ഷത്തോളം അവര്‍ കിടപ്പിലായിരുന്നു. ഒരിക്കല്‍ അമ്മയ്‌ക്കൊപ്പം ഉണ്ടായ സംഭവത്തെ കുറിച്ച് കൂടി സലീം പറഞ്ഞിരുന്നു. ഒരു ദിവസം അമ്മ ഗാര്‍ഡനില്‍ ഇരിക്കുകയായിരുന്നു. അതിനോട് ചേര്‍ന്ന സ്ഥലത്ത് ഞാന്‍ കളിക്കുന്നുണ്ട്.

    എന്നെ കണ്ടിട്ടും മനസിലാവാതെ വന്നത് കൊണ്ട് ഞാനാരാണെന്ന് വീട്ടുകാരോട് അമ്മ ചോദിച്ചു. ഞാന്‍ അവരുടെ ഇളയമകനാണെന്ന് അറിഞ്ഞപ്പോല്‍ അമ്മ എന്നെ വിളിച്ചു. അവരുടെ അടുത്തേക്ക് പോവാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അവരെന്നെ തടഞ്ഞു. അന്ന് അവരുടെ കവിളുകളില്‍ കണ്ണുനീര്‍ ഒഴുകി. മുഖം നേരെ നോക്കിയിരുന്നെങ്കിലും അമ്മ കരയുകയായിരുന്നു എന്നും സലീം ഖാന്‍ പറയുന്നു.

    English summary
    Salman Khan's Father Salim Khan Revealed He Wasn't Allowed To Meet His Mother During Her Struggling Periods
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X