For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാന്റെ ഇടപെടല്‍ പ്രശ്‌നമായി; ബിപാഷ ബസു ജോണ്‍ എബ്രാഹമുമായി വേര്‍പിരിയാനുള്ള കാരണമിത്

  |

  ബോളിവുഡ് സിനിമാ താരങ്ങള്‍ക്കിടയിലെ പ്രണയവും വേര്‍പിരിയലുമൊക്കെ അല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളതാണ്. ഒന്നോ അതിലധികമോ സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെയാണ് താരങ്ങളില്‍ പലരും പ്രണയത്തിലാവുക. വര്‍ഷങ്ങളോളം ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവുമെങ്കിലും പാതി വഴിയില്‍ അതങ്ങ് അവസാനിപ്പിക്കുന്നതാണ് പതിവ്. വര്‍ഷങ്ങളോളം ബോളിവുഡ് ചര്‍ച്ചയാക്കിയ പ്രണയമാണ് നടി ബിപാഷ ബസുവും ജോണ്‍ എബ്രാഹാമും തമ്മിലുള്ളത്.

  ജാനകിയെ പുറത്താക്കാനുണ്ടായ കാരണം ഇതാണ്; റീ എന്‍ട്രിയുമായി നടി വീണ്ടും മുംബൈയിലേക്കെന്ന് സൂചനകള്‍

  വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേര്‍പിരിഞ്ഞ് ഇപ്പോള്‍ മറ്റ് ബന്ധത്തിലേക്ക് കടന്നെങ്കിലും ഇപ്പോഴും ബിപാഷയുടെ പ്രണയകഥകള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവും. ജോണുമായി പ്രണയത്തിലാവുന്നത് മുന്‍പ് ഡിനോ മോറിയയുമായി നടി പ്രണയിച്ചു. ആ ബന്ധം പെട്ടെന്ന് തന്നെ ഒഴിവാക്കി. അതിന് പിന്നാലെ ഹര്‍മന്‍ ബവേജയുമായിട്ടും ഇഷ്ടത്തിലായി. നിലവില്‍ നടന്‍ കരണ്‍ സിംഗ് ഗ്രോവറെ വിവാഹം കഴിച്ച് സന്തുഷ്ടയായി കഴിയുകയാണ് ബിപാഷ.

  bipasha-john

  ബിപാഷയുടെ പ്രണയകഥകളില്‍ ഏറ്റവും കൂടുതല്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിട്ടുള്ളത് നടന്‍ ജോണ്‍ എബ്രഹാമും ആയിട്ടുള്ളതാണ്. ജിസം എന്ന സിനിമയില്‍ നായിക, നായകന്മാരായി അഭിനയിച്ച് കൊണ്ട് രണ്ട് പേരും ഒരുമിച്ചാണ് ബോളിവുഡ് ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ താരങ്ങളുടെ കെമിസ്ട്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഇന്ത്യയിലെ ഹോട്ട് നായികയായും ഹോട്ട് നായകനായിട്ടും താരങ്ങള്‍ അറിയപ്പെട്ട് തുടങ്ങി.

  ജിസം കഴിഞ്ഞപ്പോഴെക്കും തന്നെ താരങ്ങള്‍ക്കിടയില്‍ സീരിയസ് റിലേഷന്‍ഷിപ്പും ആരംഭിച്ചു. എയിറ്റ്ബര്‍, വിരുദ്ധ്, ധന്‍ ധന ധന്‍ ഗോള്‍, തുടങ്ങി നിരവധി സിനിമകളിലും താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ശക്തമായ പ്രണയവുമായി പത്ത് വര്‍ഷത്തോളം താരങ്ങള്‍ ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു. ഇത്രയും വര്‍ഷം പ്രണയിച്ചിട്ടും ഒടുവില്‍ വേര്‍പിരിയാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരുടെ ഹൃദയം തകര്‍ത്ത് കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.

  ഞങ്ങള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവും ആണെന്ന് പറഞ്ഞവരുണ്ട്; ഓൺസ്ക്രീൻ ഭർത്താവിനെ കുറിച്ച് നടി അനു ജോസഫ്

  ബന്ധം പിരിഞ്ഞതോടെ താരങ്ങളെ കുറിച്ചുള്ള പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ജോണ്‍ ബിപാഷയുമായി അകന്ന് തുടങ്ങിയെന്നാണ് അതിലൊരു കഥ. ബിപാഷയെ വെറും സാധാരണക്കാരിയായി കാണാന്‍ തുടങ്ങിയെന്ന് മാത്രമല്ല വിവാഹത്തിലേക്ക് കടക്കുന്നതില്‍ നിന്നും നടന്‍ മാറി നിന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സല്‍മാന്‍ ഖാന്റെ ഇടപെടലാണ് താരങ്ങള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കിയതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

  bipasha-john

  ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്; പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒരേ നിയമമാണെന്ന് ഹരീഷ് പേരടി

  ബിപാഷ സല്‍മാനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ജോണിന് ഇഷ്ടപ്പെട്ടില്ല. പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും അക്കാലത്ത് സല്‍മാന്‍ ഖാനും ജോണ്‍ എബ്രഹാമും തമ്മില്‍ അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന ബിപാഷയുടെ മറുപടി ജോണിനെ കൂടുതല്‍ വേദനിപ്പിച്ചു. ഇതോടെ താരങ്ങള്‍ വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സൗഹൃദത്തോടെയാണ് വേര്‍പിരിഞ്ഞതെന്ന് ജോണ്‍ പറഞ്ഞതെങ്കിലും ബിപാഷ പറഞ്ഞത് അങ്ങനെ ആയിരുന്നില്ല. ഞങ്ങള്‍ പിരിഞ്ഞത് സൗഹൃദത്തോടെ അല്ലായിരുന്നുവെന്നാണ് പഴയൊരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

  Recommended Video

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  ഒരു വേര്‍പിരിയലും ഒരിക്കലും സൗഹാര്‍ദ്ദപരമായിരിക്കില്ല. അങ്ങനെ ആണെങ്കില്‍, ആരും പിരിയുകയില്ല. എപ്പോഴും ഓരോ കാരണങ്ങള്‍ ഉണ്ടാവുമെന്നും ബിപാഷ പറഞ്ഞു.ഞാന്‍ ഉപേക്ഷിക്കപ്പെട്ടത് പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ശരിക്കുമൊരു മണ്ടത്തിയാണല്ലോ എന്ന് ചിന്തിച്ച് പോവുകയാണ്. ആ ഒമ്പത് വര്‍ഷത്തിനിടയില്‍, ഞാന്‍ എന്റെ ജോലിയില്‍ നിന്ന് പിന്മാറി, അവസരങ്ങള്‍ പിന്നോട്ട് നീക്കി വെച്ചു, ഞാന്‍ സ്‌നേഹിച്ച മനുഷ്യനൊപ്പം ഒരു പാറ പോലെ നിന്നു. എന്റെ ബന്ധം സജീവമാക്കാന്‍ അദ്ദേഹത്തിന്റെ കൂടെ അധിക സമയം നല്‍കി. അതുകൊണ്ട് മറ്റുള്ളവരുമായിട്ടുള്ള കൂടി കാഴ്ചകള്‍ നടന്നില്ല. അപ്പോഴാണ് ഞാന്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് മനസ്സിലായത്. എല്ലാം ഒറ്റ രാത്രി കൊണ്ട് പോയെന്നും ബിപാഷ പറയുന്നു.

  English summary
  Salman Khan's intervention Affected Bipasha Basu And John Abraham Relationship?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X