»   »  സല്‍മാന്‍ ഖാന്റെ സഹോദരി വിവാഹമോചിതയാകുന്നു

സല്‍മാന്‍ ഖാന്റെ സഹോദരി വിവാഹമോചിതയാകുന്നു

Posted By:
Subscribe to Filmibeat Malayalam

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബജ്രംഗി ഭായിജാനും അടുത്തിടെ പുറത്തിറങ്ങിയ പ്രേം രത്തന്‍ ധന്‍ പയോ തുടങ്ങിയ സല്‍മാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തില്‍ സല്‍മാന്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളിലായി സല്‍മാന്‍ വിഷമത്തിലാണ്. തന്റെ രാഖി സഹോദരിയായ ശ്വേത വിവാഹമോചിതയാകുന്നതാണ് കാരണം

ഒരു വര്‍ഷത്തെ വിവാഹിത ജീവിതത്തിന് ശേഷമാണ് ശ്വേത വിവഹമോചനത്തിലേക്ക് എത്തുന്നത്. ബോളിവുഡ് നടന്‍ പുള്‍ട്ട് സാമ്രാട്ടാണ് ശ്വേതയെ വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

salman-khan

സല്‍മാന്‍ഖാനായിരുന്നു ഇരുവരുടെയും വിവാഹത്തിന് ഏവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിരുന്നത്. കൂടാതെ വിവാഹത്തിന് ഒരു പോര്‍ഷേ കാറായിരുന്നു ശ്വേതയ്ക്ക് വിവാഹ സമ്മാനമായി സല്‍മാന്‍ ഖാന്‍ നല്‍കിയിരുന്നു. എന്നാല്‍ പിണങ്ങി താമസിക്കാന്‍ തുടങ്ങിയതോടെ കാറ് തിരികെ വാങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ശ്വേത-പുള്‍കിതും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. സൗഹൃദം ഒടുവില്‍ പ്രണയമാകുകെയും പിന്നീട് വിവാഹത്തിലെത്തിക്കുകെയുമായിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെയായിരുന്നു ഇവരുടെ വിവാഹത്തിന് സപ്പോര്‍ട്ട് ചെയ്തതും.

English summary
Bollywood superstar Salman Khan is having a gala time currently as the year 2015 has been quite an eventful for him on the professional front.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam