»   » സല്‍മാന് സഹോദരിയുടെ പിറന്നാള്‍ ആഘോഷിക്കാം, അതിന് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ?

സല്‍മാന് സഹോദരിയുടെ പിറന്നാള്‍ ആഘോഷിക്കാം, അതിന് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


സല്‍മാന്‍ ഖാന്‍ തന്റെ സഹോദരിയുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇത്രയും വലിയ പണിവരുമെന്ന് പ്രതീക്ഷിച്ച് കാണില്ല. ബോളിവുഡിലെ പ്രമുഖ താരങ്ങളും സംവിധായകരും പങ്കെടുത്ത സല്‍മാന്‍ ഖാന്റെ സഹോദരിയുടെ പിറന്നാള്‍ പാര്‍ട്ടി അര്‍ദ്ധരാത്രിയിലേക്ക് നീണ്ടതാണ് സല്‍മാനും കുടുംബത്തിനും വിനായായത്.

സല്‍മാന് തന്റെ സഹോദരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതില്‍ അയല്‍ക്കാരേ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ? എന്തായാലും ഇതൊന്നും കണ്ടിരിക്കാന്‍ നാട്ടുക്കാര്‍ തയ്യാറായില്ല. അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കി. അതേ തുടര്‍ന്ന് മുബൈ പോലീസ് ഇടപ്പെട്ട് പിറന്നാള്‍ ആഘോഷം നിര്‍ത്തി വെയ്ക്കുകയായിരുന്നു.

almankhan

സഹോദരി അര്‍പ്പിതയുടെ വസതിയില്‍ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. നഗരപരിധിയില്‍ രാത്രി 10 മണിക്ക് ശേഷം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ ഈ വിലക്ക് മറിക്കടന്ന് 11 മണിയ്ക്ക് ശേഷവും ആഘോഷത്തില്‍ മുഴകിയതാണ് അയല്‍ക്കാരെ പ്രകോപിതരാക്കിയത്.

ബജ്രംഗി ഭായിജാന്റെ വിജയാഘോഷം കൂടിയായിരുന്നു ഇത്. സല്‍മാന്‍ ഖാന്റെ കുടുംബത്തിന് പുറമേ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിന്‍ഹ, ശ്രദ്ധ കപൂര്‍, കരണ്‍ ജോഹര്‍, നിഖില്‍ ദിവേദി, കരിഷ്മ കപൂര്‍, ജെനിലീയ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.

English summary
Salman Khan's sister Arpita Khan's birthday bash attended by Sonakshi, Shraddka, Karisma.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam