»   » ചിത്രീകരണം പൂര്‍ത്തിയാക്കാനാവാതെ ഓം പുരിയുടെ അവസാന ചിത്രം; കണ്ണുകള്‍ ഈറനായി സല്‍മാന്‍ ഖാന്‍ !!

ചിത്രീകരണം പൂര്‍ത്തിയാക്കാനാവാതെ ഓം പുരിയുടെ അവസാന ചിത്രം; കണ്ണുകള്‍ ഈറനായി സല്‍മാന്‍ ഖാന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ ഓം പുരിയ്ക്ക് സിനിമാ രാഷ്ടീയ രംഗത്തുള്‍പ്പെടെയുളള ഒട്ടേറെപേരാണ് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. നടന്‍ സല്‍മാന്‍ ഖാനും പ്രശസ്ത താരത്തിന് ആദരാഞ്ജലികളുമായെത്തി. കണ്ണുകള്‍ ഈറണിഞ്ഞാണ് സല്‍മാനെത്തിയത്.

തന്റെ അടുത്ത ചിത്രം ട്യൂബ് ലൈറ്റിന്റെ സെറ്റില്‍ ഓം പുരിയും താനുമൊരുമിച്ച് നില്‍ക്കുന്ന ചിത്രവും താരം സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരുന്നു. മികച്ച അഭിനേതാവിനെയാണ് ഓം പുരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്നാണ് സല്‍മാന്‍ ചിത്രത്തിനു താഴെ കുറിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ ബജ്്രരഗി ഭായ്ജാന്‍ എന്ന ചിതത്തിലും ഓം പുരിയും സല്‍മാനും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു.

Read more: മക്കള്‍ ഹിന്ദുവോ മുസ്ലീമോ..സംവിധായകന്റ മറുപടി വൈറലാവുന്നു; ലഭിച്ചത് 5000 ത്തിലധികം ലൈക്സ് !!

saman-07-14837

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ചിത്രം ട്യൂബ് ലൈറ്റില്‍ ഓം പുരി ഒരു പ്രധാന വേഷമാണ് ചെയ്യുന്നത്. പക്ഷേ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പുളള താരത്തിന്റെ വിയോഗം കാരണം പകരക്കാരനായി മറ്റൊരു നടനുള്ള തിരച്ചിലിലാണ് സംവിധായകന്‍.

ചിത്രത്തില്‍ ഓം പുരിയ്ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന മറ്റൊരു നടനില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഈ വര്‍ഷം ജൂണിലാണ് ട്യുബ് ലൈറ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കബീര്‍ ഖാനും ഒാം പുരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ സെറ്റില്‍ ഞങ്ങളോടൊപ്പം തമാശകളില്‍ പങ്കുചേര്‍ന്ന് ഉത്സാഹത്തോടെയിരുന്നിരുന്ന താങ്കളുടെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നു എന്നായിരുന്നു കബീര്‍ഖാന്റെ ട്വീറ്റ്.

English summary
Veteran actor Om Puri, who passed away eon Friday after succumbing to a massive heart attack, had a key role to play in Salman Khan's upcoming film Tubelight and the superstar mourned his death by posting an exclusive picture from the film's sets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam