For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാന് ഉമ്മ വെക്കാനും നഗ്നത കാണാനും താല്‍പര്യമില്ല! ഇത് സിനിമയില്‍, പുറത്തുള്ള കാര്യമോ?

  |

  ബോളിവുഡ് സിനിമയിലെ കിംഗ് ഖാന്മാരിലൊരാളാണ് സല്‍മാന്‍ ഖാന്‍. സിനിമയ്‌ക്കൊപ്പം തന്നെ വിവാദങ്ങളും കൂടെ കൊണ്ട് നടക്കുന്ന സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ ഒരുപാട് താരസുന്ദരിമാരുമായി സല്‍മാന് പ്രണയം ഉണ്ടായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.

  അടുത്ത കാലത്തായി വമ്പന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും വലിയ തരംഗമാക്കാന്‍ സല്‍മാന് കഴിയുന്നില്ല. ഇപ്പോഴിതാ സിനിമയിലെ നഗ്ന രംഗങ്ങളെ കുറിച്ചും ചുംബനത്തെ കുറിച്ചുമെല്ലാം താരം തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. താന്‍ ഇഷ്ടപ്പെടുന്നത് അത്തരം സിനിമകളല്ലെന്നും ഡിഎന്‍എ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തുന്നു.

   സല്‍മാന്റെ വാക്കുകളിങ്ങനെ...

  സല്‍മാന്റെ വാക്കുകളിങ്ങനെ...

  ഒരു കാര്യം എന്റെ മനസില്‍ വ്യക്തമായിട്ടുണ്ട്. എനിക്ക് എന്നും ആളുകളെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ മാത്രം എടുക്കാനാണ് താല്‍പര്യം. ഇപ്പോഴത്തെ വ്യത്യസ്തമായ ട്രെന്‍ഡുകള്‍ കാണുമ്പോല്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പ്രത്യേകിച്ച് വെബ് പ്ലാറ്റ് ഫോമുകളില്‍ റിലീസാകുന്നവ ശരിക്കും ഞെട്ടിക്കുന്നതാണ്. എനിക്ക് അവയൊന്നും കാണാന്‍ സാധിക്കില്ല. പക്ഷെ അതും കാണുന്നവരുണ്ട്.ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒന്ന് രണ്ട് പേര്‍ ഇരുന്ന് കാണുന്ന സിനിമകള്‍ക്ക് പകരം എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് കാണാനാകുന്ന തമാശയ്ക്കുള്ള ആക്ഷനുള്ള റോമാന്‍സുള്ള ചിത്രങ്ങള്‍ എന്റെ ബാനറില്‍ നിര്‍മ്മിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

  ചുംബനവും നഗ്നതയും ഇഷ്ടപ്പെടുന്നില്ല

  ചുംബനവും നഗ്നതയും ഇഷ്ടപ്പെടുന്നില്ല

  എന്നെങ്കിലും എന്റെ ചിത്രത്തിന് ഒരു എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതിന് കാരണം ആക്ഷന്‍ രംഗങ്ങളായിരിക്കും. അല്ലാതെ സിനിമയിലെ ചുംബനവും നഗ്നതയും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കുന്നു. ഇത്തരം കണ്ടന്റുകള്‍ ആരും ഇല്ലാത്തപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നറിയാം. പക്ഷെ എനിക്ക് അങ്ങനെ പോലും അതൊന്നും കാണാനാവില്ല. മറ്റുള്ളവര്‍ക്ക് ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ ചുംബന രംഗം വന്നാല്‍ എനിക്ക് ഇപ്പോഴും അരോചകമായി തോന്നുമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

   സല്‍മാന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

  സല്‍മാന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

  റേസ് 3 ആണ് സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. 2018 ല്‍ രണ്ട് സിനിമകളില്‍ അതിഥി വേഷത്തിലും ഒരു ചിത്രം നിര്‍മ്മിച്ചും സല്‍മാന്‍ എത്തിയിരുന്നു. ഷാരുഖ് ഖാനൊപ്പം സീറോ എന്ന ചിത്രത്തിലെ അതിഥി വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ നോട്ട്ബുക്ക് ആണ് സല്‍മാന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ നിര്‍മാണത്തിനൊപ്പം ഒരു പാട്ട് രംഗത്തില്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാരത്, ധബാംഗ് 3 എന്നിവയാണ് സല്‍മാന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

   ചെറുപ്പത്തിലും വില്ലനായിരുന്നു..

  ചെറുപ്പത്തിലും വില്ലനായിരുന്നു..

  സിനിമയിലെത്തിയതിന് ശേഷം സല്‍മാന്റെ പേരില്‍ പല വിവാദങ്ങളും തലപൊക്കിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും അങ്ങനെയായിരുന്നെന്ന് മാസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്റെ പിതാവ് സലീം ഖാന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് സല്‍മാന്‍ സ്‌കൂള്‍ പരീക്ഷകള്‍ ജയിച്ചത് ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയാണെന്നാണ് സലീം ഖാന്‍ വെളിപ്പെടുത്തിയത്. ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം അന്വേഷിച്ചതോടെയാണ് കാര്യങ്ങള്‍ എന്താണെന്ന് മനസിലായത്. എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്തിരുന്നത് ഈ ഗണേഷ് ആയിരുന്നെന്നാണ് സലീം ഖാന്‍ പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

   ചുംബിക്കാന്‍ താല്‍പര്യമില്ലേ

  ചുംബിക്കാന്‍ താല്‍പര്യമില്ലേ

  എല്ലാ കാലത്തും വിവാദ നായകനായിട്ടാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെട്ടിരുന്നത്. ചില കേസുകളില്‍ താരത്തിന് ജയിലില്‍ കഴിയേണ്ട അവസ്ഥയും വന്നിട്ടുണ്ട്. അതുപോലെ തന്നെ സല്‍മാന്റെ പ്രണയകഥ നാട്ടില്‍ പാട്ടാണ്. തുടക്ക കാലത്ത് ഐശ്വര്യ റായിയെ പോലെയുള്ള മുന്‍നിര നായികമാരുമായി സല്‍മാന് പ്രണയമുണ്ടായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. കത്രീന കൈഫുമായി പ്രണയത്തിലായിരുന്നെങ്കിലും ഇതും വേര്‍പിരിഞ്ഞു. എന്നാല്‍ സിനിമയില്‍ ചുംബിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് താരം വെളിപ്പെടുത്തുമ്പോള്‍ സിനിമയ്ക്ക് പുറത്ത് താരം പലരെയും ചുംബിക്കാറുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  English summary
  Salman Khan say's he want to make clean, entertaining films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X