»   » ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

Written By:
Subscribe to Filmibeat Malayalam

പരിസരം നോക്കാതെ ഓരോ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞതു വഴി വിവാദത്തിലായ താരങ്ങള്‍ ഒത്തിരിയാണ്. ബോളിവുഡ് മസില്‍ മാന്‍ സല്‍മാന്‍ ഖാനും ഇത്തരത്തില്‍ ഒത്തിരി തവണ നാക്കുളുക്കി പണികിട്ടിയിട്ടുണ്ട്.

ഒടുവിലിതാ ഇപ്പോള്‍ സ്വയം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയോട് ഉപമിച്ചതിന് വെട്ടിലായിരിയ്ക്കുകയാണ് സല്‍മാന്‍. സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തി എന്ന് പറഞ്ഞ് വിവിധ കോണില്‍ നിന്ന് സല്‍മാനെതിരെ പരാതികളും ഉയര്‍ന്നു.

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സല്‍മാന്‍. ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടാണ് സല്‍മാന്‍ അഭിനയിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് നടന്‍ വിവാദ മറുപടി നല്‍കിയത്.

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

ആറ് മണിക്കൂര്‍ നീണ്ട ഷൂട്ടിങില്‍ പലതവണ ഭാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. റിംഗിലെ യഥാര്‍ത്ഥ മത്സരത്തില്‍ പോലും ഒരാള്‍ക്ക് ഇത്രയും തവണ ഇക്കാര്യം ആവര്‍ത്തിക്കേണ്ടി വരാറില്ല. ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും. ഭക്ഷണം കഴിക്കാനോ, നടക്കാനോ തല ഒന്ന് നേരെ വയ്ക്കാനോ പോലും കഴിയില്ല- എന്നാണ് സല്‍മാന്‍ പറഞ്ഞത്.

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ സ്വയം ഉപമിച്ചതാണ് സല്‍മാന്‍ പണിയായത്. സാമൂഹ്യമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. സല്‍മാനെ ട്രോളിക്കൊണ്ടുള്ള കമന്റുകളും വന്നു. ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ സല്‍മാനോട് ആവശ്യപ്പെട്ടു.

ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാവും ഞാന്‍; സല്‍മാന്റെ വാക്ക് വിവാദമാകുന്നു

സല്‍മാന്റെ നാക്കുളുക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ ട്വിറ്ററില്‍ എത്തി. സല്‍മാന്റെ പ്രസ്താവനയെ അപലപിച്ച സലിം ഖാന്‍ മകന്റെ ഉദ്ദേശ ശുദ്ധിയില്‍ തെറ്റില്ല എന്ന് പറഞ്ഞു. സല്‍മാന് വേണ്ടിയും അദ്ദേഹത്തിന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വേണ്ടി താന്‍ മാപ്പ് ചോദിയ്ക്കുന്നു എന്ന് സലിം ഖാന്‍ പറഞ്ഞു.

English summary
Salman Khan says he felt like a ‘raped woman’, stirs controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam