»   » കണ്ണുകളില്‍ ഒളിപ്പിച്ചത് പ്രണയമോ ? സല്‍മാന്‍ ഖാന്‍ തന്റെ പ്രണയമാണോ ട്വിറ്ററില്‍ കൂടി പങ്കുവെച്ചത്‌!!

കണ്ണുകളില്‍ ഒളിപ്പിച്ചത് പ്രണയമോ ? സല്‍മാന്‍ ഖാന്‍ തന്റെ പ്രണയമാണോ ട്വിറ്ററില്‍ കൂടി പങ്കുവെച്ചത്‌!!

Posted By:
Subscribe to Filmibeat Malayalam

പ്രണയതകര്‍ച്ചക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന സിനിമയാണ് ' ടൈഗര്‍ സിന്ദാ ഹെ'. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതിനിടയില്‍ സല്‍മാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററിലുടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇരുവരും മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ പങ്കുവെച്ചത്.

' ടൈഗര്‍ സിന്ദാ ഹെ'

സല്‍മാനും കത്രീനയും വീണ്ടും നായിക നായകന്മാരായി ഒന്നിക്കുന്ന സിനിമയാണ് ' ടൈഗര്‍ സിന്ദാ ഹെ'. അലി അബ്ബാസ് സഫറാണ് സിനിമയുടെ സംവിധായകന്‍. ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ് സിനിമ.

ട്വിറ്ററിലുടെ ചിത്രം പങ്കുവെച്ച് സല്‍മാന്‍

ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന് പറഞ്ഞ് ട്വിറ്ററിലുടെ സല്‍മാന്‍ ഖാന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും കണ്ണില്‍ കണ്ണു നോക്കി നില്‍ക്കുന്ന ചിത്രമാണ് സല്‍മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കത്രീനയും സല്‍മാനും

നീണ്ട ഇടവേളക്ക് ശേഷമാണ് സല്‍മാനും കത്രീനയും ഒന്നിക്കുന്നത്. ഇരുവരുടെയും തിവ്രമായ പ്രണയം ഇടയില്‍ വെച്ച് തകരുകയായിരുന്നു. ശേഷം ഇപ്പോഴാണ് താരങ്ങള്‍ ഒന്നിക്കുന്നത്.

സന്തോഷം പ്രകടിപ്പിച്ച് കത്രീനയും

വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷം മുമ്പ് കത്രീനയും പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് കത്രീന അഭിപ്രായം രേഖപ്പെടുത്തിയത്.

English summary
Salman Khan and Katrina Kaif in the latest still from the sets of Tiger Zinda Hai is simply too much aww.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam