»   » ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖാന്മാര്‍ വീണ്ടും ഒന്നിക്കുന്നു!

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖാന്മാര്‍ വീണ്ടും ഒന്നിക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഖാന്മാര്‍ വീണ്ടും ഒന്നിക്കുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സല്‍മാന്‍ ഖാനും ഷാരുഖ് ഖാനും വീണ്ടും ഒന്നിച്ചെത്തുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്.

ഫര്‍ഖാന്‍ ഖാന്‍ സംവിധാനം ചെയ്ത ഓം ശാന്തി ഓം എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. സുല്‍ത്താന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്നതാണ് പുതിയ ചിത്രം. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി താരമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

സല്‍മാന്‍ ഖാനും ഷാരൂഖാനും

ആറോളം സിനിമകളില്‍ സല്‍മാന്‍ ഖാനും ഷാരൂഖാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കരണ്‍ അര്‍ജുന്‍, ഹര്‍ ദില്‍ ജൊ പ്യാര്‍ കരേഗ എന്നീ ചിത്രങ്ങളില്‍ ഇരുവരും മുഴു വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് പകരം

ചിത്രത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ അവതരിപ്പിക്കാനിരുന്ന റോളിലേക്കാണ് ഇപ്പോള്‍ ഷാരൂഖിനെ പരിഗണിച്ചിരിക്കുന്നത്.

ദി റിങിന് ശേഷം

ഇംത്യാസ് അലിയുടെ ദി റിങിന്റെ ബുഡാപെസ്റ്റിലെ ഷൂട്ടിങിന് ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്.

കബീര്‍ ഖാനൊപ്പം

ബജ്രംഗി ഭായ്ജാന്‍, ഏക് ദാ ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കബീര്‍ ഖാനും ഒന്നിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്.

English summary
Salman khan Sharukh Khan team again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam