»   » സല്‍മാന്‍ഖാന്‍ പാട്ടുംപാടും, ബോളിവുഡിനെ സല്ലു ഞെട്ടിച്ചു

സല്‍മാന്‍ഖാന്‍ പാട്ടുംപാടും, ബോളിവുഡിനെ സല്ലു ഞെട്ടിച്ചു

Posted By:
Subscribe to Filmibeat Malayalam

സല്ലു ഇത്തവണ പാട്ടുപാടി ആരാധകരെ ഞെട്ടിക്കുകയാണ്. ഇത്രയും നന്നായി സല്‍മാന്‍ഖാന്‍ പാടുമായിരുന്നോ..? ബോളിവുഡില്‍ തരംഗമാകാന്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ഹീറോയിലാണ് സല്ലു പാടുന്നത്. ഇതാദ്യമായാണ് ഒരു മുഴുവന്‍ ഗാനം താരം ആലപിക്കുന്നത്. ചിത്രത്തിലെ പ്രണയഗാനമാണ് സല്‍മാന്‍ ആലപിക്കുന്നത്.

സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തന്നെയാണ് സല്‍മാന്‍ പാടുന്നത്. പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ച് സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ഹീറോ. നിഖില്‍ അഡ്വാനി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഹീറോയുടെ മേ ഹൂം തേരാ ഹീറോ എന്ന ടൈറ്റില്‍ ഗാനമാണ് സല്‍മാന്‍ പാടുന്നത്.

salman-singing

24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സല്‍മാന്‍ പാടുന്ന വീഡിയോ ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞു. സൂരജ് പഞ്ചോളിയും ആതിയാ ഷെട്ടിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുനില്‍ ഷെട്ടിയുടെ മകളായ ആതിയാ ഷെട്ടിയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം അടുത്ത മാസം 25ന് തിയറ്ററുകളിലെത്തും. സല്‍മാന്‍ ചിത്രത്തിലെ മുഴുനീളന്‍ പാട്ട് പാടി പിന്നണി ഗായകനാകുന്നത് ഇതാദ്യമായാണ്.

English summary
Bollywood superstar Salman Khan sing has sung the title track of the film 'Main Tera Hero'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam