»   » നികുതിയിലും സല്‍മാന്‍ തന്നെ താരം

നികുതിയിലും സല്‍മാന്‍ തന്നെ താരം

Posted By:
Subscribe to Filmibeat Malayalam
Salman
ഹിറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല നികുതിയടയ്ക്കുന്നതിലും താന്‍ തന്നെയാണ് താരമെന്ന് ബി ടൗണിന്റെ മസില്‍മാന്‍ തെളിയിച്ചു. ആദായനികുതി ഇനത്തില്‍ സല്‍മാന്‍ ഇത്തവണ അടച്ചത് എട്ട് കോടിയാണ്. സെപ്തംബറില്‍ അവസാനിക്കുന്ന ക്വാര്‍ട്ടറിലാണ് ഇത്രയും തുക ആദായനികുതിയിനത്തില്‍ അടച്ച് സല്‍മാന്‍ ബി ടൗണിലെ നികുതിതാരമായത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം അഞ്ചു കോടി രൂപയാണ് സല്‍മാന്‍ നികുതിയിനത്തില്‍ അടച്ചിരുന്നത്. എന്നാല്‍ ഇക്കുറി എക് ഥാ ടൈഗര്‍ എന്ന ചിത്രത്തിന്റെ ഗംഭീരവിജയം താരത്തിന്റെ നികുതിപ്പണത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി. 198കോടി വാരിയ ഏക് ഥാ ടൈഗറിന് പുറമേ നൂറ് കോടി വാരിയ റെഡി, ദബാംഗ്, ബോഡിഗാര്‍ഡ് എന്നിവയും താരത്തിന്റെ സൂപ്പര്‍ഹിറ്റുകളാണ്.

ബി ടൗണ്‍ നായികമാരില്‍ കത്രീന കൈഫാണ് ഏറ്റവും കൂടുതല്‍ ആദായനികുതി അടച്ചത്. 2.60 കോടിയാണ് നടി നികുതിയായി നല്‍കിയത്.

English summary
With his latest film Ek Tha Tiger touching a staggering Rs. 198 crores mark, Salman Khan has become the biggest star in Bollywood this year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam