For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണോ? ജൂഹി ചൗളയുടെ അച്ഛനായിരുന്നു വില്ലന്‍?

  |
  ജൂഹിയോടുള്ള പ്രണയം തുറന്നു പറഞ്ഞു സൽമാൻ ഖാൻ | filmibeat Malayalam

  ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. താരങ്ങളുടെ പേരില്‍ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ടെങ്കിലും സല്‍മാന്‍ ഖാന് പോലീസ് കേസും ജയില്‍ ജീവിതവുമെല്ലാം ലഭിച്ചിരുന്നു. ഇത് മാത്രമല്ല ഐശ്വര്യ റായി മുതല്‍ ബോളിവുഡിലെ നിരവധി താരസുന്ദരികളുടെ കാമുകനായിരുന്നു എന്ന പേരും സല്‍മാനുണ്ട്.

  മമ്മൂക്കയുടെ അതിശയിപ്പിക്കന്ന പ്രകടനം! അബ്രഹാമിന്റെ സന്തതികളുടെ യാത്ര പുതിയ റെക്കോര്‍ഡിലേക്ക്..!

  1965 ല്‍ ജനിച്ച അമ്പത്തിരണ്ടുകാരനായ സല്‍മാന്‍ ഖാന് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. സല്‍മാന്‍ ഖാന്‍ എന്ത് കൊണ്ട് വിവാഹം കഴിച്ചില്ല എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും അതിന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍ താന്‍ ബോളിവുഡിലെ ഒരു താരസുന്ദരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അത് മുടങ്ങി പോയതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

  നീരാളി പിടുത്തം ഏറ്റില്ല! പൃഥ്വിരാജും നസ്രിയയും മിന്നിച്ചു! കൂടെ അബ്രഹാമിനെ പിടിക്കാനുള്ള ഓട്ടമാണ്!

  സല്‍മാന്‍ ഖാന്റെ ജീവിതം

  സല്‍മാന്‍ ഖാന്റെ ജീവിതം

  തിരക്കഥാകൃത്ത് സലീം ഖാന്റെ മകനായി ജനിച്ച സല്‍മാന്‍ ഖാന്‍ 1988 ലാണ് സിനിമയിലേക്ക് എത്തിയത്. സഹാതരമായിട്ടായിരുന്നു ആദ്യ ചിത്രത്തില്‍ അഭിനയിച്ചത്. മെനേ പ്യാര്‍ കിയ എന്ന സിനിമയിലൂടെയായിരുന്നു നായകനായി സല്‍മാന്‍ ഖാന്‍ അഭിനയിച്ചത്. അവിടുന്നിങ്ങോട്ട് ഹിറ്റ് സിനിമകളുമായി ബോളിവുഡിനെ അത്ഭുതപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു സല്‍മാന്‍ ഖാന്‍. സല്‍മാന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളലേക്ക് എത്തുന്ന ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. ഇപ്പോഴും അതില്‍ ഒരു മാറ്റവുമില്ലാതെ തുടരകുയാണ്.

  പ്രണയങ്ങള്‍

  പ്രണയങ്ങള്‍

  കാലങ്ങളോളം സിനിമയില്‍ സജീവമായിരുന്ന സല്‍മാന്‍ ഖാന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. അതില്‍ ലോകസുന്ദരി ഐശ്വര്യ റായിയുടെ പ്രണയമായിരുന്നു വലിയ വാര്‍ത്തകളായത്. 'ഹം ദില്‍ ദേ ചുക്കെ സനം' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്തായിരുന്നു ഐശ്വര്യ റായിയും സല്‍മാനും പ്രണയത്തിലാവുന്നത്. അക്കാലത്ത് ഐശ്വര്യയോടുള്ള സല്‍മാന്റെ പ്രണയം ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐശ്വര്യയുടെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ കാരണം ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

  കത്രീന കൈഫുമായും പ്രണയം

  കത്രീന കൈഫുമായും പ്രണയം

  ഐശ്വര്യയുമായി ഉണ്ടായിരുന്ന ബന്ധം പോലെ കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധവും പാപ്പരാസികള്‍ ആഘോഷിച്ചിരുന്നു. ഇടക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രണയത്തിലായെന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമയിലൂടെ സല്‍മാന്‍ ഖാനും കത്രീനയും ഒന്നിച്ചഭിനയിച്ചാതായിരുന്നു ആരാധകര്‍ക്ക് സംശയം തോന്നാന്‍ കാരണം. ഇവര് മാത്രമല്ല ഇനിയും സല്‍മാന്‍ ഖാന്റെ മനം കവര്‍ന്ന താരസുന്ദരികള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ താരത്തിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതാണ് ഇക്കാര്യം ശ്രദ്ധേയമാവാന്‍ കാരണം.

   ജൂഹിയോടുള്ള പ്രണയം

  ജൂഹിയോടുള്ള പ്രണയം

  ബോളിവുഡിലെ പോലെ തന്നെ മലയാളത്തിലും പ്രിയങ്കരിയായിരുന്ന നടിയായിരുന്നു ജൂഹി ചൗള. ജൂഹിയെ സ്വന്തമാക്കണമെന്നായിരുന്നു ഒരു കാലത്ത് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യമാണ് മുന്‍പ് സല്‍മാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെയാണ് വീണ്ടും സല്‍മാന്റെ നഷ്ടപ്രണയം വാര്‍ത്തയാവുന്നത്. ആരാധന തോന്നുന്ന വ്യക്തമായിരുന്നു ജൂഹിയുടേത്. ഒരിക്കല്‍ ജൂഹിയുടെ അച്ഛനോട് അവളെ എനിക്ക് വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ചിരുന്നെങ്കിലും ഇല്ലാ എന്നായിരുന്നു മറുപടി.

  കാരണമിതാണ്..

  കാരണമിതാണ്..

  ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്നുമായിരുന്നു സല്‍മാന്‍ അന്ന് പറഞ്ഞത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്് ഒരു സിനിമ നിര്‍മ്മിച്ചിരുന്നില്ല. അതിനുള്ള കാരണവും സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ജൂഹിയ്ക്ക് തന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. ദീവാന മസ്താന എന്ന ചിത്രത്തില്‍ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളു. 1995 ല്‍ ജൂഹി ജയ് മെഹ്ത എന്ന വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമായിരുന്നു.

  English summary
  Salman Khan wanted to maary Juhi Chawla at one time!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X