»   » പിറന്നാളിന് മുന്‍പ് കത്രീനയ്ക്ക് സല്‍മാന്‍ ഖാന്‍ നല്‍കിയ സര്‍പ്രൈസ് , ശരിക്കും ഞെട്ടിക്കും !

പിറന്നാളിന് മുന്‍പ് കത്രീനയ്ക്ക് സല്‍മാന്‍ ഖാന്‍ നല്‍കിയ സര്‍പ്രൈസ് , ശരിക്കും ഞെട്ടിക്കും !

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ്‌ സിനിമയിലെ പ്രണയ ജോഡികളായി വിലസിയ സല്‍മാന്‍ ഖാനും കത്രീന കൈഫും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ് ഇപ്പോഴും. അല്ലെങ്കിലും അങ്ങനെയാണല്ലോ രീതി. മുന്‍പ് ഒരുമിച്ച് ജീവിച്ചവര്‍ പോലും വേര്‍പിരിഞ്ഞ് കഴിഞ്ഞതിനു ശേഷം മികച്ച സുഹൃത് ബന്ധം നിലനിര്‍ത്താറുണ്ട്.

ബോളിവുഡ് സിനിമാലോകം ഏറെ കൊട്ടിഘോഷിച്ചൊരു പ്രണയമായിരുന്നു ഇവരുടേത്. എന്നാല്‍ ഏറെത്താമസിയാതെ ഇവരുവരും പ്രണയബന്ധം അവസാനിപ്പിച്ചു. കാമുകീ കാമുകന്‍മാരല്ലെങ്കിലും മികച്ച സുഹൃത്തുക്കളാണ് ഇരുവരും. മുന്‍പുണ്ടായിരുന്ന പ്രണയം ഇപ്പോഴും ഇരുവരിലും ശേഷിക്കുന്നുണ്ടെന്നതിന് തെളിവായൊരു സംഭവമാണ് കഴിഞ്ഞദിവസം അരങ്ങേറിയത്.

പിറന്നാള്‍ ദിനത്തിന് മുന്‍പ് സംഭവിച്ചത്

കാമുകിയുടെ പിറന്നാള്‍ ദിനം താന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ തെളിയിച്ചത്. ഐഐഎഫ്എയുടെ വേദിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തികച്ചും വ്യത്യസ്തമായാണ് സല്ലു മുന്‍കാമുകിക്ക് പിറന്നാള്‍ ആശംസയേകിയത്.

കാതില്‍ മൂളിയ ഗാനം

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, അനുപം ഖേര്‍, സുശാന്ത് സിങ് രജ്പുത്, വരുണ്‍ ധവാന്‍ തുടങ്ങിയവരൊക്കെ വേദിയില്‍ നില്‍ക്കുന്നതിനിടയിലാണ് സല്ലു കത്രീനയുടെ കാതില്‍ പിറന്നാള്‍ ഗാനം മൂളിയത്. ഇക്കാര്യം മറ്റുള്ളവര്‍ കണ്ടെങ്കിലും എന്താണ് പറഞ്ഞതെന്ന് അവര്‍ക്ക് മനസ്സിലായിരുന്നില്ല.

മറ്റൊരു തീയതിയും അറിയില്ല

ഐഐഎഫ്എ നടക്കുന്ന തീയതിയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് സല്‍മാന്‍ മറ്റൊരു കാര്യം വ്യക്തമാക്കിയത്. തനിക്ക് ഓര്‍മ്മയുള്ള ഒരേ ഒരു ദിനം കത്രീനയുടെ പിറന്നാള്‍ ദിനമെന്ന മറുപടിയാണ് സല്ലു നല്‍കിയത്.

പഴയ കാമുകിയുടെ പിറന്നാള്‍ ദിനം ഇപ്പോഴും

ജൂലൈ 16 നാണ് കത്രീന കൈഫിന്റെ പിറന്നാളെന്ന് പറയുന്നതിനിടയില്‍ പഴയ കാമുകിയെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുകയും ചെയ്തു സല്‍മാന്‍ ഖാന്‍. വേര്‍പിരിഞ്ഞിട്ടും കാമുകിയുടെ പിറന്നാള്‍ ദിനം താരം ഓര്‍ത്തുവെക്കുന്നുണ്ട്.

ഓര്‍മ്മയിലുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കത്രീന പറഞ്ഞത്

മുന്‍പ് നടന്ന കാര്യങ്ങളില്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സല്ലുവിനെ കണ്ടുമുട്ടിയത് എന്ന ഉത്തരമാണ് കത്രീന നല്‍കിയത്. കത്രീനയുടെ 18ാമത്തെ വയസ്സിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

മുന്‍പും സര്‍പ്രൈസ് നല്‍കിയിരുന്നു

ഒരുമിച്ചുള്ള സമയത്തും പിറന്നാള്‍ ദിനത്തില്‍ കാമുകിക്ക് സര്‍പ്രൈസ് നല്‍കി അത്ഭുതപ്പെടുത്തിയിരുന്നു സല്‍മാന്‍ ഖാന്‍. തമാശയായി ചെയ്യുന്ന കാര്യങ്ങള്‍ ഇടയ്ക്ക് സല്ലുവിന് തന്നെ വിനയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

English summary
Salman Khan wishes Katrina Kaif on her birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam