»   » പ്രണയം തകര്‍ന്ന്‌ വര്‍ഷങ്ങള്‍ക്ക് ശേഷവും സല്‍മാന്‍ ഖാന്‍ കത്രീനയുമായി പ്രണയത്തിലോ??

പ്രണയം തകര്‍ന്ന്‌ വര്‍ഷങ്ങള്‍ക്ക് ശേഷവും സല്‍മാന്‍ ഖാന്‍ കത്രീനയുമായി പ്രണയത്തിലോ??

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തിന് മരണമില്ലെന്ന് പറയുന്നത് സത്യമാണ്. പലരും അങ്ങനെ പ്രണയ തകര്‍ച്ചക്ക് ശേഷവും പ്രണയം തുടര്‍ന്നു കൊണ്ടു പോവാറുണ്ട്. അത്തരമൊരു വാര്‍ത്ത ഇപ്പോള്‍ ബോളിവുഡിലും തലയുയര്‍ത്താന്‍ തുടങ്ങിയിരിക്കുകയാണ്.

ബോളിവുഡിലെ പ്രണയജോഡികളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. എന്നാല്‍ ഇരുവരുടെയുമിടയില്‍ പ്രണയ തകര്‍ച്ചയുണ്ടാവുകയായിരുന്നു. ഇതിനിടയില്‍ കത്രീന രണ്‍ബീര്‍ കപൂറുമായി പുതിയ ബന്ധം തുടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും പ്രണയത്തിലാവാന്‍ കാത്തിരുന്ന ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത

ഇരുവര്‍ക്കും പ്രണയിക്കാന്‍ അവസരം ലഭിച്ചുവോ ?

സല്‍മാന്‍ ഖാനും കത്രീനയും നായിക, നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് 'ടൈഗര്‍ സിന്ദ ഹെ'. വീണ്ടും താരങ്ങള്‍ ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് കിംവദന്തികള്‍ തലപൊക്കി തുടങ്ങിയത്. മാത്രമല്ല ചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം സഹായ സഹകരണങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കത്രീനക്ക് വേണ്ടി പുതിയ സിനിമ

ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ കത്രീനക്ക് വേണ്ടിയാണെന്നാണ് പറയുന്നത്. കത്രീനയുടെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഫിതൂര്‍, ബാര്‍ ബാര്‍ ദേക്കോ എന്നിങ്ങനെ രണ്ട് സിനിമയും പരാജയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കത്രീനയെ സഹായിക്കാനാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്.

ഇരുവരും സ്പ്ലാഷിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്

ഫാഷന്‍ ബ്രാന്‍ഡായ സ്പ്ലാഷിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ഇരു താരങ്ങളും. സല്‍മാന്‍ ഖാന്‍ ചെയ്യുന്നതെല്ലാം കത്രീനയുടെ കരിയറിന് വേണ്ടിയുള്ളതാണെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.

കത്രീനക്കുണ്ടായ അപകടത്തില്‍ ദു:ഖിതനായി സല്‍മാന്‍

അടുത്തിടെ ജഗാ ജഗൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ കത്രീന കൈഫിന് നട്ടെല്ലിന് സാരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന സല്‍മാന്‍ ദു:ഖിതനായിരുന്നു.

സ്ഥിരമായി കത്രീനയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് താരം

കത്രീനയുടെ ആരോഗ്യത്തെക്കുറിച്ച ആകുലനായ സല്‍മാന്‍ ഇടക്കിടെ കത്രീനക്ക് എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്നുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കത്രീനക്ക് എല്ലാം സുരക്ഷിതമായി മാത്രം

സല്‍മാന്‍ സിനിമയുടെ സെറ്റില്‍ കത്രീനക്കായി സുരക്ഷിതമായ കാര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

'ടൈഗര്‍ സിന്ദ ഹെ'

കത്രീനയും സല്‍മാനും നായിക നായകന്മാരാവുന്ന 'ടൈഗര്‍ സിന്ദ ഹെ' ആക്ഷന്‍ ചിത്രം ഡിസംബറില്‍ റിലീസിനായി തയ്യാറാക്കുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദിത്യ ചോപ്രയും ഹസിം ഖാനുമാണ് നിര്‍മ്മിക്കുന്നത്.

English summary
Ex-lovers Salman Khan and Katrina Kaif are working together in Tiger Zinda Hai and it is being said that they might come close while shooting for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam