»   » ആ മോഹം നടക്കില്ല, ബോളിവുഡിലേക്ക് ടേക്ക് ഓഫില്ല... ആ ചിറകുകള്‍ അരിഞ്ഞത് സല്‍മാന്‍ ഖാന്‍

ആ മോഹം നടക്കില്ല, ബോളിവുഡിലേക്ക് ടേക്ക് ഓഫില്ല... ആ ചിറകുകള്‍ അരിഞ്ഞത് സല്‍മാന്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയ്ക്ക് മാതൃകയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമ. നിരവധി മലയാള ചിത്രങ്ങള്‍ ഇക്കാലയളവില്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തിയ ചിത്രങ്ങളെല്ലാം അവിടെ വന്‍ കളക്ഷന്‍ നേടി വിജയമാകുകയും ചെയ്തു.

പരിക്ക് തളര്‍ത്തിയില്ല, പ്രണവ് തിരിച്ചെത്തി ആദി പൂര്‍ത്തിയായി... ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍!

നിവിന്‍ പോളിയെ അത്രയ്ക്ക് ബോധിച്ചോ? ബോബി സഞ്ജയ് ഇല്ലാത്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലും നിവിന്‍?

സമീപ കാലത്ത് ഒരു മലയാള ചിത്രത്തിന്റെ റീമേക്കില്‍ 100 കോടി ക്ലബ്ബിലെത്തിയ താരമാണ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. ബോഡിഗാര്‍ഡ് എന്ന സിദ്ധിഖ് ചിത്രം ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്തതും സിദ്ധിഖ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് മോഹം ഇല്ലാതാക്കിയതും സല്‍മാന്‍ ഖാന്‍ തന്നെ.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിനാണ് സല്‍മാന്‍ ഖാന്‍ വില്ലനായത്. ചിത്രം ബോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും ആ ശ്രമം ഉപേക്ഷിച്ചതായി സംവിധായകന്‍ മഹേഷ് നാരായണന്‍ അറിയിച്ചു.

സൂപ്പര്‍ ഹിറ്റ് ചിത്രം

2017 മാര്‍ച്ച് 23ന് തിയറ്ററിലെത്തിയ ചിത്രമാണ് ടേക്ക് ഓഫ്. പാര്‍വ്വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരേ സമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു. എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടെയായിരുന്നു ടേക്ക് ഓഫ്.

യഥാര്‍ത്ഥ സംഭവം

2014ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇറാഖിലെ തിക്രിതില്‍ ഭീകരരുടെ തടവിലായ ഇന്ത്യന്‍ നേഴ്സുമാരെ രക്ഷിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. മലയാള നേഴ്സ്മാരും ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ടേക്ക് ഓഫിന് തിരക്കഥ ഒരുക്കിയത് പിവി ഷാജുകുമാറും മഹേഷ് നാരായണനും ചേര്‍ന്നായിരുന്നു.

ബോളിവുഡിലേക്ക് ഇല്ല

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആകുന്ന ചിത്രങ്ങള്‍ക്ക് ബോളിവുഡ് റീമേക്ക് സാധരണ സംഭവമായ ഇക്കാലത്ത് ടേക്ക് ഓഫിന്റെ ബോളിവുഡ് മോഹത്തിന് തിരിച്ചടി ഏറ്റിരിക്കുകയാണ്. ഇതേ പ്രമേയത്തില്‍ ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ചിത്രം ഇറങ്ങുന്നതാണ് ടേക്ക് ഓഫിന് വിനയായത്. സല്‍മാന്‍ ചിത്രം സമാന പ്രമേയം കൈകാര്യം ചെയ്യുന്നതിനാല്‍ ബോളിവുഡ് റീമേക്കിന്റെ ഉപേക്ഷിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എല്ലാം അവസാന ഘട്ടത്തില്‍

മലയാളത്തില്‍ എന്ന് മാത്രമല്ല ഏത് ഭാഷയിലും ഏറെ സ്വീകാര്യതയുള്ള വിഷയമായിരുന്നു ടേക്ക് ഓഫ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം ബോളിവുഡിലും റീമേക്ക് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍യ. നിര്‍മാതാക്കളുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലുമായിരുന്നു. ജെറ്റ് എയര്‍വെയ്‌സായിരുന്നു ചിത്രം നിര്‍മിക്കാനായി മുന്നോട്ട് വന്നത്. ടേക്ക് ഓഫ് ഹിന്ദിയില്‍ സാധ്യമായിരുന്നെങ്കില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ആദ്യ ചലച്ചിത്ര നിര്‍മാണ സംരഭമായി ചിത്രം മാറിയേനെ.

ടൈഗര്‍ സിന്ദ ഹേ

സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ടൈഗര്‍ സിന്ദ ഹേ. 2012ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബക്‌സറ്റര്‍ ചിത്രം ഏക്് താ ടൈഗറിന്റ തുടര്‍ച്ചായാണ് ടൈഗര്‍ സിന്ദ ഹേ. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലായ 25 നേഴ്‌സുമാരെ രക്ഷപെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടേക്ക് ഓഫില്‍ നിന്ന് വ്യത്യസ്തമായി ഒരു കമാന്‍ഡോ ഓപ്പറേഷനാണ് ടൈഗര്‍ സിന്ദ ഹേയില്‍. ഒരു സ്‌പൈ ഏജന്റിന്റെ വേഷമാണ് സല്‍മാന്‍ ഖാന് ചിത്രത്തില്‍. ഡിസംബര്‍ 22ന് ചിത്രം തിയറ്ററിലെത്തും.

രാജേഷ് പിള്ളയ്ക്കുള്ള ആദരം

അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കുള്ള ആദരമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ സിനിമയാണ് ടേക്ക് ഓഫ്. രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. രാജേഷ് പിള്ള തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തതും. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന നിവിന്‍ പോളി, അമല പോള്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മഹേഷ് നാരായണനായിരുന്നു.

English summary
Salman Khan’s Tiger Zinda Hai forces makers of Take Off to drop their Hindi remake plans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X