»   » ഷൂട്ടിങ്ങിനായി ഒര്‍ജിനല്‍ പട്ടാളം ഗ്രാമത്തിലെത്തി! ആശങ്കയിലായ നാട്ടുകാര്‍ കാട്ടിക്കുട്ടിത് ഇങ്ങനെ

ഷൂട്ടിങ്ങിനായി ഒര്‍ജിനല്‍ പട്ടാളം ഗ്രാമത്തിലെത്തി! ആശങ്കയിലായ നാട്ടുകാര്‍ കാട്ടിക്കുട്ടിത് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

പട്ടാളക്കാര്‍ രാജ്യത്തിന് സംരക്ഷണം ഏര്‍പ്പെടുത്തുന്നവരാണെങ്കിലും ചിലര്‍ക്ക് പട്ടാളം തങ്ങളുടെ നാട്ടില്‍ എത്തിയാല്‍ പിന്നെ ആശങ്കകളായിരുക്കും. മലയാളത്തില്‍ മമ്മുട്ടി നായകനായി അഭിനയിച്ച 'പട്ടാളം' എന്ന സിനിമയില്‍ പട്ടാളക്കാര്‍ തങ്ങളുടെ ഗ്രാമത്തിലെത്തുമ്പോള്‍ നാട്ടുകാരുടെ പ്രതികരണം അതുപോലെ ചിത്രീകരിച്ചിരുന്നു.

അതു പോലെ തന്നെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ട്യൂബ്‌ലൈറ്റ് എന്ന ചിത്രത്തിന്റെ ലോക്കെഷനില്‍ നിന്നുമാണ് രസകരമായ വാര്‍ത്ത പുറത്ത് വരുന്നത്. ചിത്രീകരണത്തിന് ഒര്‍ജിനല്‍ പട്ടാളക്കാര്‍ നാട്ടിലെത്തിയതോടെ ആശങ്കിയിലായ ജനങ്ങള്‍ കാട്ടിക്കൂട്ടയിത് എന്താണെന്നറിയാമോ?

ട്യുബ്‌ലൈറ്റ്

പട്ടാളക്കാരുടെ കഥ പറയുന്ന സിനിമയാണ് ട്യൂബ്‌ലൈറ്റ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സല്‍മാന്‍ ഖാനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രം ജൂണില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.

ട്യുബ്‌ലൈറ്റിന്റെ ചിത്രീകരണം

പട്ടാളക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലഡാക്കില്‍ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്നത് സിനിമയുടെ ഷൂട്ടിങ്ങാണെന്ന് അറിയാതെ നാട്ടുകാര്‍ തെറ്റി ധരിക്കുകയായിരുന്നു.

നാട്ടുകാര്‍ ചെയ്തത്

നാട്ടില്‍ പട്ടാളക്കാര്‍ എത്തിയത് എന്തിനാണെന്ന് മനസിലാവാതെ ആശങ്കയിലായ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി കാര്യം പറയുകയായിരുന്നു.

ആശങ്കക്ക് വിരാമം

പോലീസ് സ്‌റ്റേഷനിലെത്തിയതിന് ശേഷമാണ് തങ്ങള്‍ കണ്ടത് സിനിമയുടെ ലോക്കെഷനാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഇതോടെയാണ് എല്ലാവരുടെയും ആശങ്ക മാറിയത്.

ആര്‍മ്മി ക്യാമ്പ് അവിടെ ഉണ്ടാവില്ല

നിങ്ങളുടെ പരിസരത്ത്് അടുത്ത് ഒരു ആര്‍മ്മി ക്യാമ്പ് പ്രതീക്ഷപ്പെടുകയാണെങ്കില്‍ ആരും ആശങ്കപ്പെടരുതെന്ന് സല്‍മാന്‍ ഖാന്‍ നാട്ടുകാരോട് നേരിട്ട് പറഞ്ഞിരിക്കുകയാണ്.

English summary
Locals Mistake Salman Khan's Tubelight Sets To Be A Real Army Base! Police Called To Calm Them Down

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam