»   » ഇതും കെട്ടില്ല; സല്ലു ഇനിയും ബാച്ച്‌ലര്‍

ഇതും കെട്ടില്ല; സല്ലു ഇനിയും ബാച്ച്‌ലര്‍

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ആ പ്രതീക്ഷയും അസ്തമിച്ചു, ബോളിവുഡിലെ ക്രോണിക് ബാച്ച്‌ലര്‍ ഇനിയെങ്കിലും വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിയ്ക്കുമെന്ന് കരുതി ആശ്വസിച്ച ആരാധകര്‍ക്കെല്ലാം നിരാശ ഫലം. റൊമാനിയന്‍ സുന്ദരി ലുലിയ വെണ്ടുറിനെ സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്യില്ലെന്നകാര്യം വ്യക്തമായി.

സല്‍മാന്‍ ലുലിയയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് കേട്ട ഹൃദയം തകര്‍ന്ന ആരാധികമാരെ സംബന്ധിച്ച് വാര്‍ത്ത തേന്‍തുള്ളികള്‍ പോലെ മധുരമൂറുന്നതാണ്. മറ്റാരുമല്ല സല്‍മാന്റെ പിതാവ് സലിം ഖാന്‍ തന്നെയാണ് മകനെയും ലുലിയയെയും കുറിച്ച് കേള്‍ക്കുന്ന കല്യാണ ഗോസിപ്പുകളില്‍ കഴമ്പില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Salman Khan, Lulia Ventur

സല്‍മാന്‍ ദിനംപ്രതി ഒട്ടേറെയാളുകളെ കാണുന്നുണ്ട്, ഒട്ടേറെ സ്ഥലങ്ങളില്‍ യാത്രപോകുന്നുണ്ട്. അതൊക്കെ ജോലിയുടെ ഭാഗമാണ്. ഇപ്പോള്‍ സല്‍മാനെയും റൊമാനിയന്‍ ടെലിവിഷന്‍ താരത്തെയും കുറിച്ച് കേള്‍ക്കുന്നകാര്യങ്ങളിലൊന്നും സത്യമില്ല. ലുലിയ സല്‍മാന്റെ നല്ല സുഹൃത്ത് മാത്രമാണ്- സലിം ഖാന്‍ പറഞ്ഞു.

ഉടന്‍തന്നെ സല്‍മാന്‍-ലുലിയ വിവാഹമുണ്ടാകുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഈ ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്നും സല്‍മാന്റെ കുടുംബാംഗങ്ങള്‍ ലുലിയയുമായി നല്ല ബന്ധത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടുവര്‍ഷമായി ലുലിയയും സല്‍മാനും തമ്മില്‍ ബന്ധമുണ്ടെന്നും പക്ഷേ വിവാഹക്കാര്യത്തെക്കുറിച്ച് സല്‍മാന്‍ ഒന്നും പറയുന്നില്ലെന്നുമെല്ലാം അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സലിം ഖാന്‍ സല്ലുവിന്റെ വിവാഹ ഗോസിപ്പ് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

അങ്ങനെ സല്‍മാന്റെ നടക്കാത്ത പ്രണയബന്ധങ്ങളുടെ കൂട്ടത്തില്‍ ഒരു കഥകൂടിയായി. സംഗീത ബിജ്‌ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കെയ്ഫ് എന്നിങ്ങനെ പോകുന്നു സല്‍മാന്റെ പഴയ പ്രണയിനികളുടെ ലിസ്റ്റ്, അതിലെ ഏറ്റവുംപുതിയ പേരാണ് ലുലിയ വെണ്ടൂര്‍

English summary
Refuting the marriage rumours with Romanian TV actress Iulia Vantur Salman's father Salim Khan said, 'There's nothing to it, absolutely nothing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam