ഷാരൂഖുമൊത്തുള്ള ഗാനത്തിന് സല്‍മാന്‍ റെഡിയല്ല

രണ്ടുപേരുടെയും 'മ്യൂച്വല്‍ ഫ്രണ്ട്‌സ്' പലരും ഇക്കാര്യത്തില്‍ സന്തോഷിയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത്തരത്തിലൊരു 'പാച്ച് അപ്പി'ന് താന്‍ തയ്യാറല്ലെന്ന് വീണ്ടുമൊരിക്കല്‍ക്കൂടി സല്‍മാന്‍ ശക്തമായൊരു സൂചന നല്‍കിയിരിക്കുകയാണിപ്പോള്‍.
കാര്യം മറ്റൊന്നുമല്ല ഷാരൂഖ് ഖാന്‍ കൂടി ഉള്‍പ്പെടുന്നൊരു സ്‌പെഷ്യല്‍ ഗാനരംഗത്തില്‍ അഭിനയിക്കാനുള്ള ക്ഷണം രണ്ടാമതൊന്ന് ആലോചിക്കാതെ ബോളിവുഡിന്റെ മസില്‍ ഖാന്‍ നിരസിച്ചു. ബോംബെ ടാക്കീസ് എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കുന്ന പ്രത്യേക ഗാനത്തിലേയ്ക്കാണ് സല്‍മാനെ ക്ഷണിച്ചത്.
ഷാരൂഖിനെ കൂടാതെ ബോളിവുഡിലെ മറ്റുചില താരങ്ങളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഷാരൂഖ് ഉണ്ടെന്നകാര്യം വ്യക്തമായപ്പോള്‍ ആലോചനയ്ക്ക് ഇട നല്‍കാതെ താന്‍ ഗാനരംഗത്തിലേയ്ക്കില്ലെന്ന് സല്ലു പറയുകയായിരുന്നുവത്രേ.
salaman khan sharukh khan song bombay takies hindi സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാന്‍ ഗാനം ബോംബെ ടാക്കീസ് നടന് ഹിന്ദി


Click it and Unblock the Notifications