»   » കത്രീന കൈഫിന്റെ രണ്ടു കാമുകന്മാരും നേര്‍ക്കു നേര്‍ വരുന്ന നിമിഷം...ബോളിവുഡ് കാത്തിരിക്കുന്നു !!

കത്രീന കൈഫിന്റെ രണ്ടു കാമുകന്മാരും നേര്‍ക്കു നേര്‍ വരുന്ന നിമിഷം...ബോളിവുഡ് കാത്തിരിക്കുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഈ വര്‍ഷം റിലീസാവുന്ന രണ്ടു ചിത്രങ്ങള്‍ കാരണം എല്ലാവരുടെയും ശ്രദ്ധ ബോളിവുഡ് നടി കത്രീന കൈഫിലേക്കു നീളുമെന്നതില്‍ സംശയമില്ല.

കാരണം ഈ ചിത്രങ്ങള്‍ രണ്ടും നടിയുടെ മുന്‍കാമുകന്മാരുടെതാണ്. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാഹെയും രണ്‍ബീര്‍ കപൂര്‍ ചിത്രം ദത്തുമാണ് ഈ വര്‍ഷം ഡിസംബര്‍ 22 ന് തിയേറ്ററുകളിലെത്തുന്നത്.

ടൈഗര്‍ സിന്ദാ ഹെ

2012 ല്‍ റിലീസ് ചെയ്ത സല്‍മാന്‍ ചിത്രം ഏക് താ ടൈഗറിന്‍െ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹെ. ബോക്‌സോഫീസില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന സല്‍മാന്‍ ചിത്രം സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഞ്ജയ് ദത്തിന്റെ ജീവ ചരിത്രം

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവചരിത്രമാണ് ദത്ത് എന്ന സിനിമ. രണ്‍ബീര്‍ നായകനാവുന്ന ചിത്രത്തെയും വളരെ പ്രതീക്ഷയോടെയാണ് ബോളിവുഡ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

രണ്‍ബീറുമായി പിരിഞ്ഞതിനുശേഷം

കത്രീന കൈഫും രണ്‍ബീറും തമ്മിലുള്ള പ്രണയം ബോളിവുഡ് ഒരു പാട് ആഘോഷിച്ചതാണ്. ഇരുവരും വേര്‍പിരിഞ്ഞപ്പോഴും മാധ്യമങ്ങള്‍ താരങ്ങള്‍ക്കു പിന്നാലെയായിരുന്നു

സല്‍മാനുമായുള്ള ബന്ധം

രണ്‍ബീറുമായി അകന്നതിനു ശേഷം പഴയ കാമുകന്‍ സല്‍മാനുമായി വീണ്ടും കത്രീന അടുക്കാന്‍ തുടങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ തമ്മിലുളള റിലീസ് ക്ലാഷ് വ്യക്തി ജീവിതത്തിലെ ഏറ്റു മുട്ടലുപോലെ തന്നെയായാണ് ബി ടൗണ്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്

റിലീസ് തിയ്യതികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍

റീലീസ് തിയ്യതി സംബന്ധിച്ച തര്‍ക്കങ്ങള്‍ ബോളിവുഡിനു പുത്തരിയല്ല. ഇതിനു മുന്‍പും താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. തങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നതും സംബന്ധിച്ച് കരണ്‍ ജോഹര്‍ -അജയ് ദേവ് ഗണ്‍, രാകേഷ് റോഷന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ വാര്ത്താ ശ്രദ്ധ നേടിയിരുന്നു. ഒരേ സമയത്തുള്ള റിലീസ് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെബാധിക്കുമെന്നതിനാലായിരുന്നു ഇത്.

English summary
Salman Khan-starrer Tiger Zinda Hai and the Sanjay Dutt biopic featuring Ranbir Kapoor are scheduled to clash on December 22, this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam