സല്‍മാന്‍ ഷാരൂഖ്; ഒരേ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നു
2002 ല്‍ പുറത്തിറങ്ങിയ ഹം തുമാരെ ഹൈ സനം എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും, ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. യഷ് രാജ് ഫിലിംസിന്റെ ഉടമയായ ആദിത്യ ചോപ്രയുടെ സിനിമയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ബോളിവുഡിലെ മെഗാസ്റ്റാറുകളായ ഇരുവരുടെയും സിനിമകള്‍ തമ്മില്‍ വലിയ പോരാട്ടങ്ങള്‍ നടക്കാറുണ്ട്. ഇത്തവണ ഷാരൂഖിന്റെ ഫാന്‍ എന്ന ചിത്രം സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ടീസറിനേക്കാളും യൂട്യൂബില്‍ ജനപ്രീതി നേടിയിരുന്നു. ഇനി ഇരവരും ഒരോ സക്രീനില്‍ ഏറ്റുമുട്ടുന്നത് എങ്ങനെയെന്ന് കാണാം.

സല്മാന് ഷാരൂഖ്; ഒരേ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നു
റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലാണ് സല്‍മാനും ഷാരൂഖും പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ഒന്നിക്കുന്നത് ബോക്‌സ് ഓഫീസില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ ആദ്യത്യ ചോപ്ര പറയുന്നത്.

സല്മാന് ഷാരൂഖ്; ഒരേ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നു
മുമ്പ് റണ്‍വീര്‍ കബീറിനെ ആയിരുന്നു ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. അതിന് ശേഷമാണ് ഷാരൂഖും സല്‍മാനെയും ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇരുവരും ഒരേ സ്‌ക്രീനില്‍ എത്തുന്നത് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കും എന്നതുകൊണ്ടാണ്. എന്നാല്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നേരത്തെ സമ്മതിച്ചിരുന്നു.

സല്മാന് ഷാരൂഖ്; ഒരേ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നു
തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ് 2016 അവസാനത്തോടെയാണ് ആരംഭിക്കുക. ഇരു താരങ്ങള്‍ക്കും തിരക്കഥ ഏറെ ഇഷ്ടമായെന്നാണ് അറിയുന്നത്.

സല്മാന് ഷാരൂഖ്; ഒരേ സ്‌ക്രീനില്‍ ഏറ്റുമുട്ടുന്നു
ബോളിവുഡ് താരങ്ങളായ സല്‍മാന്റയും ഷാരൂഖിന്റെയും ചിത്രങ്ങള്‍ തമ്മില്‍ പലപ്പോഴും മത്സരിക്കാറുണ്ട്. ഈ അടുത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ഫാന്‍ എന്ന ചിത്രം സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റ ടീസറിനേക്കാളും യൂട്യൂബില്‍ ജനപ്രീതി നേടിയിരുന്നു. മുമ്പും ബോക്‌സ് ഓഫീസില്‍ ഏറ്റു മുട്ടിയപ്പോഴൊക്കെ സല്‍മാന്‍ ഖാനെ ഷാരൂഖ് ഖാന്‍ പരാജയപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ ഡോണും സല്‍മാന്‍ ഖാന്റെ ജാനേനുമാനുമാണ് നേര്‍ക്ക് നേര്‍ പിന്നീട് ഏറ്റുമുട്ടിയിട്ടുള്ളത്.


Click it and Unblock the Notifications











