»   » ഷാരൂഖ് ഖാനെ പൊട്ടിച്ച് കയ്യില്‍ത്തരാം: സല്‍മാന്‍

ഷാരൂഖ് ഖാനെ പൊട്ടിച്ച് കയ്യില്‍ത്തരാം: സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഒരു കെട്ടിപ്പിടുത്തം കൊണ്ടൊന്നും തീരുന്നതല്ല ബോളിവുഡിലെ കിംഗ് ഖാന്‍മാരുടെ പിണക്കമെന്ന് തന്നെയാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഷാരൂഖ് ഖാന്െ കെട്ടിപ്പിടിച്ചത് 'വലിയ സ്‌നേഹ'മായാതുകൊണ്ടൊന്നും അല്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. അതൊരു പുണ്യമാസമായിരുന്നു. റമദാനില്‍ ആരെ കണ്ടാലും കെട്ടിപ്പിടിക്കും. അതിപ്പോള്‍ സുഹൃത്താകണം എന്ന് തന്നെയില്ല.

എന്നാല്‍ വ്യക്തിപരമായി ഷാരൂഖ് ഖാനുമായി തനിക്ക് പിണക്കമൊന്നും ഇല്ല എന്നാണ് സല്‍മാന്‍ പറയുന്നത്. ഷാരൂഖ് ഖാന്റെ വിജയങ്ങളിലും തനിക്ക് അസൂയയില്ല. ബോക്‌സോഫീസില്‍ ഷാരൂഖ് ഖാന്‍ വിജയിക്കുന്നതില്‍ താന്‍ പിണങ്ങേണ്ട് കാര്യമൊന്നും ഇല്ല. ചെന്നൈ എക്‌സ്പ്രസിന്റെ റെക്കോര്‍ഡ് വിജയം തന്റെ അടുത്ത സിനിമ മറികടക്കും എന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

salman-srk

എന്റെ അടുത്ത സിനിമ ചെന്നൈ എക്‌സ്പ്രസിനുള്ള മറുപടിയായിരിക്കും. ഷാരൂഖ് ഖാനെ ബിഗ് ബോസിലേക്ക് താന്‍ ക്ഷണിച്ചിട്ടുണ്ട്. വേണമെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വന്ന് പുതിയ സിനിമയെ മാര്‍ക്കറ്റ് ചെയ്യാം. കളേഴ്‌സ് ചാനലിലാണ് സല്‍മാന്‍ ആതിഥേയനാകുന്ന വമ്പന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് പ്രക്ഷേപണം ചെയ്യുന്നത്.

ആമിര്‍ഖാന്റെ സത്യമേവ ജയതേ പോലെ ഒരു ഷോയില്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ട് എന്നായിരുന്നു സല്ലുവിന്റെ മറുപടി. ആമിര്‍ ഖാന്‍ ഈ ഷോ വെണ്ട എന്ന് വെക്കുകയാണെങ്കില്‍ അത് ചെയ്യാന്‍ താല്‍പര്യമുണ്ട്. സത്യമേവ ജയതേ മാത്രമല്ല, നാളെ അമിതാഭ് ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി അവതരിപ്പിക്കാനും ആഗ്രഹമുണ്ട് എന്നും താരം തമാശയായി പറഞ്ഞു.

English summary
My next release will be an answer to Shah Rukh's record collection of Chennai Express - Salman Khan. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam