»   » സല്‍മാന്‍ ഖാന്‍ വീണ്ടും ഡബിള്‍ റോളില്‍

സല്‍മാന്‍ ഖാന്‍ വീണ്ടും ഡബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ വീണ്ടും ഇരട്ടവേഷ തരംഗം തിരിച്ചെത്തുകയാണ്. അഭിഷേക് ബച്ചന്‍(ബോല്‍ ബച്ചന്‍ ബോല്‍), അര്‍ജുന്‍ കപൂര്‍(ഔറംഗസേബ്) തുടങ്ങിയവര്‍ക്കുപിന്നാലെ ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാനും ഇരട്ടവേഷത്തിലെത്തുന്നു. ഇതിന് മുമ്പ് സല്‍മാന്‍ ഇരട്ടവേഷം ചെയ്ത ചിത്രം ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുദ്‌വാ ആയിരുന്നു. 1997ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അതിന് ശേഷം ഇപ്പോഴാണ് സല്‍മാന്‍ വീണ്ടുമൊരു ഇരട്ടവേഷത്തിന് തയ്യാറാകുന്നത്.

സൂരജ് ബര്‍ജാത്യയുടെ ബഡേ ഭയ്യാ എന്ന ചിത്ത്രിലാണ് പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ ഇരട്ടവേഷത്തില്‍ എത്തുന്നത്. ഏറെനാള്‍ കഴിഞ്ഞുള്ള ഇവരുടെ ഒത്തുചേരല്‍ ബോളിവുഡില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്.

മനേ പ്യാര്‍ കിയാ, ഹം ആപ്‌കേ ഹേ കോന്‍, ഹം സാത് സാത് ഹേ തുടങ്ങിയ വലിയ ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നുവെന്നുള്ള വാര്‍ത്ത സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്.

ഒരുകാലത്ത് ബോളിവുഡില്‍ നായകന്മാര്‍ ഇരട്ടവേഷത്തിലെത്തുന്നത് ഒരു ട്രെന്‍ഡ് ആയിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ഒരുപോലെ തുടര്‍ന്ന് ഈ ശൈലി, പിന്നീട് തൊണ്ണൂറുകളായപ്പോള്‍ കുറഞ്ഞുവന്നു. രണ്ടായിരമാണ്ടായതോടെ ഡബിള്‍ റോള്‍ ചിത്രങ്ങളഉടെ എണ്ണം വളരെ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സംഗതി മാറുകയാണ്. നായകന്മാരുടെ ഇരട്ടവേഷങ്ങള്‍ ബോളിവുഡില്‍ വീണ്ടും ഹിറ്റാവുകയാണ്.

English summary
Salman Khan will once again play a double role for Sooraj Barjatya's 'Bade Bhaiyaa', after a gap of 16 years.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam