»   » വാടക ഗര്‍ഭപാത്രത്തിലുടെ അച്ഛനായി, കരണ്‍ ജോഹറിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് കൊടുത്ത മറുപടി!!!

വാടക ഗര്‍ഭപാത്രത്തിലുടെ അച്ഛനായി, കരണ്‍ ജോഹറിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് കൊടുത്ത മറുപടി!!!

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡിനെ ഇരട്ടി സന്തോഷത്തിലാക്കിയ വാര്‍ത്തയായിരുന്നു കരണ്‍ ജോഹര്‍ അച്ഛനായ വാര്‍ത്ത. ഇരട്ടക്കുട്ടികളുടെ അഛനായി എന്നത് ഏറെ സന്തോഷം നല്‍കുകയും ചെയ്തിരുന്നു.

ബോളിവുഡ് ഒന്നടങ്കമാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഇഷ്ടപ്പെടാത്ത ആളുകളും ഉണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവായ അബു അസിം അസ്മിയാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അബു അസിം അസ്മി ചോദിച്ചത്

സമാജ്‌വാദി പാര്‍ട്ടി നേതാവായ അബു അസിം അസ്മിയാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്തിനാണ് കരണ്‍ അഛനാകുന്ന നാടകം കളിക്കുന്നതെന്നാണ് അബു അസിം അസ്മി ചോദിച്ചത്.

ദത്തെടുക്കാമായിരുന്നു

കുഞ്ഞുങ്ങളെ കരണിന് ദത്തെടുക്കാമായിരുന്നു എന്നാണ് അബു അസിം അസ്മി പറഞ്ഞത്. എന്തു കൊണ്ട് 44 വയസായിട്ടും കരണ്‍ വിവാഹം കഴിച്ചില്ലെന്നു അദ്ദേഹം ചോദിക്കുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞത്.

വാര്‍ത്ത പുറത്തു വന്നത്

ഞായറാഴ്ചയാണ് കരണ്‍ താന്‍ അഛനായ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ഒരു ആണ്‍ കുട്ടിയും പെണ്‍കുട്ടിയുമായി തനിക്ക് രണ്ട് ഇരട്ടകുട്ടികളാണെന്നാണ് താരം പറഞ്ഞിരുന്നത്.

വിവാഹം കഴിക്കാത്ത കരണിന് കുട്ടികള്‍ എങ്ങനെയുണ്ടായി

ആദ്യം എല്ലാവര്‍ക്കും വന്ന സംശയമാണിത്. വിവാഹം കഴിക്കാത്ത കരണ്‍ എങ്ങനെ അഛനായി എന്നത്. എന്നാല്‍ കരണ്‍ വാടക ഗര്‍ഭപാത്രമുപയോഗിച്ചാണ് ഇരട്ടക്കുട്ടികളുടെ അഛനായത്.

ഷാരുഖ് ഖാന്റെ അഭിപ്രായം

കരണ്‍ അഛനായതുമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാരുഖ് പറഞ്ഞത് വാര്‍ത്തയില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു. മാത്രമല്ല അത് കരണിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനെ കൂടുതല്‍ താന്‍ ബഹുമാനിക്കുന്നുവെന്നുമാണ് ഷാരുഖ് അഭിപ്രായപ്പെട്ടത്.

ഇരട്ടകുഞ്ഞുങ്ങള്‍

കരണ്‍ തന്റെ മക്കള്‍ക്ക് യഷ്, റൂഹി എന്നിങ്ങനെയാണ് പേരുകളിട്ടത്. കരണിന്റെ പിതാവിന്റെ പേരാണ് യഷ്. മാത്രമല്ല അമ്മയുടെ ഹീരു എന്ന പേരില്‍ നിന്നുമാണ് റൂഹി എന്ന പേര് മകള്‍ക്കിട്ടത്.

English summary
Samajwadi Party Leader Abu Asim Azmi did it again. This time the political leader took a dig on Karan Johar over surrogacy and it’s nothing and his act is nothing but disgusting!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam