»   » മലയാളം വാരികയ്ക്കെതിരെസമീര റെഡ്ഡി

മലയാളം വാരികയ്ക്കെതിരെസമീര റെഡ്ഡി

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
മദ്യരാജാവ് വിജയ് മല്യയ്‌ക്കൊപ്പമുള്ള ചിത്രം അനവസരത്തില്‍ പ്രസിദ്ധീകരിച്ചതിന് നടി സമീര റെഡ്ഡി ഒരു മലയാളം ആഴ്ചപതിപ്പിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നു.

മല്യയുടെ ബിസിനസ് ലോകം തിരിച്ചടിയിലാണെന്നു കാട്ടി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'നല്ല നാളുകള്‍ കഴിഞ്ഞു' എന്ന ലേഖനത്തിനൊപ്പമാണ് സമീറയുടെയും മല്യയുടെയും പടം ഒന്നിച്ച് പ്രസിദ്ധീകരിച്ചത്. ആഴ്ചപതിപ്പിന്റെ കവര്‍പേജായും ഈ ചിത്രം തന്നെയാണ് ഉപയോഗിച്ചത്.

തനിക്ക് ബന്ധമില്ലാത്ത കാര്യത്തിന് തന്നെ വലിച്ചിഴച്ചതില്‍ പ്രസിദ്ധീകരണം മാപ്പുപറയണമെന്നാണ് നടിയുടെ ആവശ്യ.. മല്യ തന്റെ അങ്കിളാണ്. ഇത്തരത്തില്‍ പടം വന്നതില്‍ തന്റെ കുടുംബത്തിനും ഏറെ വിഷമമുണ്ട് സമീര പറയുന്നു.

എന്നാല്‍ ചിത്രത്തിനെക്കുറിച്ച സമീരയുടെ വേവലാതി മറ്റുചിലതെന്നാണ് അണിയറസംസാരം. തെന്നിന്ത്യയില്‍ തനിയ്ക്കുള്ള ക്ലീന്‍ ഇമേജിന് ചിത്രം ഏറെ ദോഷം ചെയ്യുമെന്നാണ് നടി കരുതുന്നത്. മല്യ ഇപ്പോള്‍ അകപ്പെട്ടിരിയ്ക്കുന്ന പ്രതിസന്ധിയുമായി ഇത് കൂട്ടിവായിക്കപ്പെടുമോയെന്നും നടി ഭയക്കുന്നുണ്ട്.

English summary
Sameera Reddy is upset that a national weekly published from Kerala has used an old picture of hers along with liquor and airline baron Dr Vijay Mallya on the cover, to illustrate a story on the recent controversy plaguing his airline company

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam