»   » സനയ്ക്ക് സല്‍മാന്‍ ചിത്രം നഷ്ടപ്പെടുമോ?

സനയ്ക്ക് സല്‍മാന്‍ ചിത്രം നഷ്ടപ്പെടുമോ?

Posted By:
Subscribe to Filmibeat Malayalam

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടി സന ഖാനെക്കുറിച്ച് പൊലീസിന് ഇതേവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. സനയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനടയില്‍ സല്‍മാന്‍ നായകനായ മെന്റല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സന ഇല്ലാത്തതിനാല്‍ മുടങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ സൊഹൈല്‍ ഖാന്‍ രംഗത്തെത്തി.

സന ഇല്ലെങ്കിലും ചിത്രത്തിന്റെ ജോലികള്‍ മുടങ്ങില്ലെന്നും സനയുടേത് വളരെ ചെറിയൊരു വേഷമാണെന്നും സൊഹൈല്‍ പറയുന്നു. സനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാന്‍ വായിച്ചു. അവര്‍ക്കെന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. ഒരുമാസത്തെ ഷൂട്ടിങില്‍ അവര്‍ക്ക് റോളൊന്നുമില്ല, അതുകൊണ്ടുതന്നെ അവര്‍ ഒളിവില്‍ പോയത് ഷൂട്ടിങ്ങിനെ ബാധിക്കില്ല. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ അവര്‍ പുറത്തെത്തുമാണ് പ്രതീക്ഷ- സൊഹൈല്‍ പറയുന്നു.

ചിത്രത്തില്‍ സനയുടെ കഥാപാത്രം അത്ര പ്രധാനപ്പെട്ടതല്ല. തബുവും ഡെയ്‌സി ഷായുമാണ് നായികമാരായി എത്തുന്നത്. നേരത്തേ ഒരു ചിത്രത്തില്‍ അവസരം നല്‍കാമെന്ന് സല്‍മാന്‍ സനയ്ക്ക് വാക്കു നല്‍കിയിരുന്നു. അതിനാല്‍ അവര്‍ക്ക് ഈ ചിത്രത്തില്‍ ഒരു വേഷം നല്‍കിയെന്നുമാത്രം. ഇനി അവര്‍ പുറത്തിറങ്ങിയില്ലെങ്കിലും അത് ചിത്രത്തെ ബാധിയ്ക്കില്ല- സൊഹൈല്‍ വ്യക്തമാക്കി.

പക്ഷേ ഈ പ്രശ്‌നം കാരണം തങ്ങളായിട്ട് അവരെ ചിത്രത്തില്‍ നിന്നും മാറ്റില്ലെന്നും ഷൂട്ടിങ് സമയത്തേയ്ക്ക് അവര്‍ എത്തുമെന്നാണ് വിശ്വാമെന്നും സംവിധായകന്‍ വ്യക്തമാക്കി.

English summary
Producer director of Salman Khan's new movie Mental, Sohail Khan has clarified that the actress Sana Khan is not required for the film's current schedule.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam