Just In
- 9 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 9 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇതുവരെ ആരെ കുറിച്ചും ഞാനിങ്ങനെ പറഞ്ഞിട്ടില്ല; നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, ഫറ ഖാനോട് സാനിയ മിര്‍സ പറയുന്നു
ബോളിവുഡിലെ സംവിധായികയും നിര്‍മാതാവും നടിയുമൊക്കെയായ ഫറ ഖാന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. പിറന്നാള്‍ ദിവസം ഫറയെ കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് പ്രചരിച്ചത്. ഇപ്പോഴിതാ ടെന്നീസ് താരം സാനിയ മിര്‍സ തന്റെ ആത്മാര്‍ഥ സുഹൃത്ത് ഫറയെ കുറിച്ച് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. താന്‍ ആദ്യമായിട്ടാണ് ഒരാളെ കുറിച്ച് ഇങ്ങനെ എഴുതുന്നതെന്നും സാനിയ സൂചിപ്പിച്ചിട്ടുണ്ട്.
'എന്റെ ആത്മസഹോദരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല തമാശക്കാരി കൂടിയാണ് നിങ്ങള്‍. എന്നെ എന്നും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ്. കറങ്ങി നടക്കാനും സിനിമ കാണാനും എനിക്കൊപ്പമുള്ള കൂട്ടുകാരി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുകയും നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സ്നേഹിത.
നമ്മള് പരസ്പരം സംസാരിക്കുമ്പോള്‍ ചുറ്റുമുള്ള ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന് പോലും നമ്മള് ആലോചിക്കാറില്ല. എന്നെ ഏറ്റവുമധികം അറിയുന്ന ആള് കൂടിയാണ് നിങ്ങള്‍. എന്റെ ജന്മദിനം ആവുന്നതിന് എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ അറിയിക്കുന്ന ഒരേ ഒരു വ്യക്തി നീയാണ്. എന്റെ ഓരോ പ്രവര്‍ത്തികളിലും വികൃതികളിലും എന്റെ പങ്കാളിയാണ്.
ഈ കാലഘട്ടത്തിലാണ് നമ്മള് തമ്മില്‍ ഏറ്റവുമധികം ദിവസം കാണാതെ ഇരിക്കുന്നത്. ഓരോ ദിവസവും ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. ഇന്ന് വരെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മറ്റൊരാളെ കുറിച്ച് ഇത്രയധികം കാര്യങ്ങള്‍ ഞാന്‍ എഴുതിയിട്ടില്ല. ഫറാ ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നോ... ലവ് യൂ... എന്നുമാണ് സാനിയ പങ്കുവെച്ച കുറിപ്പില്‍ എഴുതിരിക്കുന്നത്.
സാനിയയുടെ പോസ്റ്റിന് താഴെ കമന്റുമായി ഫറയും എത്തിയിരുന്നു. എനിക്കറിയാം ഉപാധികളൊന്നുമില്ലാതെ നീ അവിടെ തന്നെ ഉണ്ടാവുമെന്ന്. ഞാനും നിനക്ക് വേണ്ടി ഇവിടെയുണ്ട്. നമ്മള് തമ്മില്‍ പരസ്പരം എന്താണെന്നുള്ളതിന്റെ ഏറ്റവും ചെറിയ വാക്കാണ് സുഹൃത്ത് എന്നുള്ളത്. ഇപ്പോള്‍ എല്ലാവര്ക്കും അതറിയാം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. അതുപോലെ ഈ പോസ്റ്റും എനിക്കിഷ്ടപ്പെട്ടു... എന്നാണ് സാനിയയ്ക്ക് ഫറ ഖാന് നല്കിയ മറുപടി.
സാനിയയുടെ പോസ്റ്റ് വായിക്കാം